Yuvaakkale yuvadigale

യുവാക്കളേ യുവതികളേ
Year
Language

യുവാക്കളേ യുവതികളേ
യുഗചേതനയുടെ ലഹരികളേ
വിഷാദമറിയാത്ത സ്വപ്നങ്ങള്‍ നമ്മള്‍
വികാരപുഷ്പങ്ങള്‍
യുവാക്കളേ യുവതികളേ...

നമ്മുടെ ചുണ്ടിലെ മന്ദഹാസങ്ങള്‍
നാളത്തെവസന്തങ്ങള്‍
നമ്മുടെ അനുരാഗ സംഗമങ്ങള്‍
നാളത്തെ ശാകുന്തളങ്ങള്‍
ചിരിയ്ക്കൂ പൊട്ടിച്ചിരിയ്ക്കൂ
ചില്ലുപാത്രങ്ങള്‍ നിറയ്കൂ
വെള്ളിനക്ഷത്രങ്ങള്‍ ചിറകടിച്ചെത്തും
കൃസ്തുമസ് രാത്രിയാക്കൂ ജീവിതം
കൃസ്തുമസ് രാത്രിയാക്കൂ
യുവാക്കളേ യുവതികളേ........

നമ്മുടെ കണ്ണിലെ സ്വര്‍ണ്ണനാളങ്ങള്‍
നാളത്തെ വെളിച്ചങ്ങള്‍
നമ്മുടെ ചൂടുള്ള ചുംബനങ്ങള്‍
നാളത്തെ സൌഗന്ധികങ്ങള്‍
ചിരിയ്ക്കൂ പൊട്ടിച്ചിരിയ്ക്കൂ
ചില്ലുപാത്രങ്ങള്‍ നിറയ്കൂ
വെള്ളിനക്ഷത്രങ്ങള്‍ ചിറകടിച്ചെത്തും
കൃസ്തുമസ് രാത്രിയാക്കൂ ജീവിതം
കൃസ്തുമസ് രാത്രിയാക്കൂ
യുവാക്കളേ യുവതികളേ....

yuvākkaḽe yuvadigaḽe
yugasedanayuḍĕ laharigaḽe
viṣādamaṟiyātta svapnaṅṅaḽ nammaḽ
vigārabuṣpaṅṅaḽ
yuvākkaḽe yuvadigaḽe...

nammuḍĕ suṇḍilĕ mandahāsaṅṅaḽ
nāḽattĕvasandaṅṅaḽ
nammuḍĕ anurāga saṁgamaṅṅaḽ
nāḽattĕ śāgundaḽaṅṅaḽ
siriykkū pŏṭṭicciriykkū
sillubātraṅṅaḽ niṟaygū
vĕḽḽinakṣatraṅṅaḽ siṟagaḍiccĕttuṁ
kṛstumas rātriyākkū jīvidaṁ
kṛstumas rātriyākkū
yuvākkaḽe yuvadigaḽe........

nammuḍĕ kaṇṇilĕ svarṇṇanāḽaṅṅaḽ
nāḽattĕ vĕḽiccaṅṅaḽ
nammuḍĕ sūḍuḽḽa suṁbanaṅṅaḽ
nāḽattĕ saൌgandhigaṅṅaḽ
siriykkū pŏṭṭicciriykkū
sillubātraṅṅaḽ niṟaygū
vĕḽḽinakṣatraṅṅaḽ siṟagaḍiccĕttuṁ
kṛstumas rātriyākkū jīvidaṁ
kṛstumas rātriyākkū
yuvākkaḽe yuvadigaḽe....