Yuddham kurisuyuddham

യുദ്ധം കുരിശുയുദ്ധം
Year
Language

യുദ്ധം കുരിശുയുദ്ധം മനസ്സില്‍ പുതിയൊരു യുദ്ധം
സംഗര ഭൂമിയില്‍ ഗദ്ഗദമോടെ പോരാടുന്നു പ്രാണന്‍ (2)
(യുദ്ധം )

ഭ്രാന്തു പിടിക്കും ഓര്‍മ്മകള്‍ മുന്നില്‍ (2)
ഓടി നടക്കുന്നു
ഭ്രാന്തില്ലാത്തൊരു ചിന്തയിലോരോ ചങ്ങല വീഴുന്നു (2)
ചങ്ങല വീഴുന്നു
(യുദ്ധം )

ചോര മണക്കും നാളുകള്‍ മൂകം (2)
വീണു മരിക്കുന്നു
വേദന വിങ്ങും ചേതനയാകേ കൂരിരുള്‍ മൂടുന്നു (2)
കൂരിരുള്‍ മൂടുന്നു
(യുദ്ധം )

yuddhaṁ kuriśuyuddhaṁ manassil pudiyŏru yuddhaṁ
saṁgara bhūmiyil gadgadamoḍĕ porāḍunnu prāṇan (2)
(yuddhaṁ )

bhrāndu piḍikkuṁ ormmagaḽ munnil (2)
oḍi naḍakkunnu
bhrāndillāttŏru sindayiloro saṅṅala vīḻunnu (2)
saṅṅala vīḻunnu
(yuddhaṁ )

sora maṇakkuṁ nāḽugaḽ mūgaṁ (2)
vīṇu marikkunnu
vedana viṅṅuṁ sedanayāge kūriruḽ mūḍunnu (2)
kūriruḽ mūḍunnu
(yuddhaṁ )