You are here

Ṟoja roja (m)

Title (Indic)
റോജ റോജ (m)
Work
Year
Language
Credits
Role Artist
Music M Jayachandran
Performer G Venugopal
Writer Kaithapram

Lyrics

Malayalam

റോജാ നീ എന്‍ റോജ നെഞ്ചില്‍ ചൂടും റോജ
നീലനിലാവിന്റെ റോജ ഇളമഞ്ഞു നിറമുള്ള റോജ
ചെമ്പനീര്‍ ചില്ലയില്‍ പൊൻ‌പുലർച്ചന്തമായ്
തുടിതുള്ളി വിടരുന്ന റോജ..
റോജാ നീ എന്‍ റോജ നെഞ്ചില്‍ ചൂടും റോജ..

അയലത്തു വിടര്‍ന്നാല്‍ അരികത്തു മണമായ്
അലിയും അഴകിന്‍ മലര്‍ റോജാ
അറിയാതെ തഴുകും കാറ്റിനു പോലും
പുളകം പകരും മലര്‍ റോജാ
ഇതു വെയിലത്തു വാടാത്ത റോജാ റോജ
ഇതു മഴയത്തു പൊഴിയാത്ത റോജാ റോജ
ഇതു കനവിന്റെ തേനുള്ള റോജ
റോജാ റോജ റോജ..
റോജാ റോജ റോജ റോജ..

കരളിലെ ഗാനം മണമായ് മാറ്റും
ആശാവനിതന്‍ പ്രിയറോജാ..
മുള്ളുള്ള കൊമ്പില്‍ മുനയുള്ള കൊമ്പില്‍
മുകുളം ചൂടും വനറോജാ
ഇതു മഴനീരിന്‍ ഇതളുള്ള റോജാ റോജാ
ഇതു മയിൽ‌പ്പീലിയഴകുള്ള റോജാ റോജാ
ഇതു മറ്റാരും ചൂടാത്ത റോജാ ..
(റോജാ നീ എന്‍ റോജാ.....)

English

ṟojā nī ĕn ṟoja nĕñjil sūḍuṁ ṟoja
nīlanilāvinṟĕ ṟoja iḽamaññu niṟamuḽḽa ṟoja
sĕmbanīr sillayil pŏn‌pularscandamāy
tuḍiduḽḽi viḍarunna ṟoja..
ṟojā nī ĕn ṟoja nĕñjil sūḍuṁ ṟoja..

ayalattu viḍarnnāl arigattu maṇamāy
aliyuṁ aḻagin malar ṟojā
aṟiyādĕ taḻuguṁ kāṭrinu poluṁ
puḽagaṁ pagaruṁ malar ṟojā
idu vĕyilattu vāḍātta ṟojā ṟoja
idu maḻayattu pŏḻiyātta ṟojā ṟoja
idu kanavinṟĕ tenuḽḽa ṟoja
ṟojā ṟoja ṟoja..
ṟojā ṟoja ṟoja ṟoja..

karaḽilĕ gānaṁ maṇamāy māṭruṁ
āśāvanidan priyaṟojā..
muḽḽuḽḽa kŏmbil munayuḽḽa kŏmbil
muguḽaṁ sūḍuṁ vanaṟojā
idu maḻanīrin idaḽuḽḽa ṟojā ṟojā
idu mayil‌ppīliyaḻaguḽḽa ṟojā ṟojā
idu maṭrāruṁ sūḍātta ṟojā ..
(ṟojā nī ĕn ṟojā.....)

Lyrics search