യേശുനായകാ ദേവാ സ്നേഹഗായകാ
പറുദീസ തന്നിലെ പട്ടൊളിമെത്തയെ
പരിപൂരമാക്കിയ മിശിഹായേ
പാരിനെ രക്ഷിക്കാൻ പശുവിൻ തൊഴുത്തിലെ
പാഴ്പ്പുല്ലിൻ മേലേ കിടന്നൂ നീ (യേശു.....)
അവനി തൻ പാപത്തിൻ ഭാരം ചുമക്കുവാൻ
അത്താണിയായ് മുന്നിൽ നിന്നു നീ (2)
പാപത്തിൻ കൂരിരുൾ മൂടിയ പാതയിൽ
സ്നേഹപ്രകാശം ചൊരിഞ്ഞു നീ (യേശു....)
പാഴ് ചെളി വെള്ളത്തെ മുന്തിരിച്ചാറാക്കി
പാപികൾക്കേകിയ മിശിഹായേ(2)
ആശ്രയം നീ തന്നെ അഭയം നീ തന്നെ
ആശ്രിത വത്സല കർത്താവേ (2) ) (യേശുനായകാ..)