(പു) ചെല്ലം ചെല്ലം ചിമ്മും കണ്ണില്‍ തൊട്ടാല്‍ വാടും പൂവോ പെണ്ണേ
ചന്നം പിന്നം പെയ്യും പോലെ ചൊല്ലും നാവില്‍ മുള്ളുകളോ
കരിവണ്ടിനോടു വേണോ നിന്റെ കോപം പൊന്നെ
ചെല്ലം ചെല്ലം ചിമ്മും കണ്ണില്‍ തൊട്ടാല്‍ വാടും പൂവോ പെണ്ണേ
ചന്നം പിന്നം പെയ്യും പോലെ ചൊല്ലും നാവില്‍ മുള്ളുകളോ
ഒന്നുമേചൊല്ലാതെ അന്നെല്ലാം നീയെന്റെ ചാരെയായി വന്ന നേരം
ഒരു കുഞ്ഞു മഞ്ഞു തുള്ളിയെന്റെ മാറില്‍ വീണുവോ
(സ്ത്രീ) നാമൊന്നായി മാറുന്നോരാ നാളില്‍ ചേലെല്ലാം ഇന്നെങ്ങോ മാഞ്ഞുവെന്നോ
തന്നത്താന്‍ കണ്ടിട്ടും ന്യായത്തിനോ രസമെന്നോ
(പു) ചെല്ലം ചെല്ലം (സ്ത്രീ) ചിമ്മും കണ്ണില്‍ (പു) തൊട്ടാല്‍ വാടും (സ്ത്രീ) പൂവേ പൂവ്
(പു) ചന്നം പിന്നം (സ്ത്രീ) പെയ്യും പോലെ (പു) ചൊല്ലും നാവില്‍ (സ്ത്രീ) മുള്ളുകളോ
(സ്ത്രീ) ആദ്യമായി പ്രേമത്തിന് പുന്നാരക്കൊമ്പത്തെ പൂനിലാവെന്ന പോലേ
വിരിയുന്നോരെന്റെ ചന്തം നിന്റെ സ്വന്തമായപോല്‍
(പു) എന്തെല്ലാം ഏതെല്ലാം ഒന്നൊന്നായി തന്നാലും ഇന്നെല്ലാം മൗനമെന്നോ
ചിത്തത്തിന് മുറ്റത്തെ തൈമുല്ലയോ കരിയുന്നോ
(പു) പുഞ്ചിരി പൂചൂടും നിന്നോമല്‍ ചുണ്ടത്തായി എന്തിനി നൊമ്പരങ്ങള്‍
പതിവെന്ന പോലെ ഉള്ള നിന്റെ നീരസങ്ങളും
(സ്ത്രീ) നീയെന്നോ ഞാനെന്നോ ഇല്ലാതെ നാമെന്ന ശീലങ്ങള്‍ തോന്നലെന്നോ
കൈയെത്തും ദൂരത്തെ സ്നേഹത്തിനോ പിടയുന്നോ
(പു) ചെല്ലം ചെല്ലം (സ്ത്രീ) ചിമ്മും കണ്ണില്‍ (പു) തൊട്ടാല്‍ വാടും (സ്ത്രീ) പൂവേ പൂവ്
(പു) ചന്നം പിന്നം (സ്ത്രീ) പെയ്യും പോലെ (പു) ചൊല്ലും നാവില്‍ മുള്ളുകളോ
(പു) കരിവണ്ടിനോടു വേണോ (സ്ത്രീ) നിന്റെ കോപം പൊന്നെ
(പു) ലാല ലാല (സ്ത്രീ) ലലാ ലാലാ(പു) ലാല ലാല (സ്ത്രീ) ലലാ ലാലാ
(സ്ത്രീ) ഹഹ ഹഹാ (പു) ഹുഹു ഹുഹു
(ചേര്‍ന്ന്) ഉം........