Title (Indic)മിഴികളിൽ നിറകതിരായ് സ്നേഹം WorkYavanika Year1982 LanguageMalayalam Credits Role Artist Music MB Sreenivasan Performer KJ Yesudas Writer ONV Kurup LyricsMalayalamമിഴികളില്‍ നിറ കതിരായീ സ്നേഹം മൊഴികളില്‍ സംഗീതമായീ മൃദുകര സ്പര്‍ശനം പോലും മധുരമൊരനുഭൂതിയായീ ആ മധുരമൊരനുഭൂതിയായീ (മിഴികളില്‍..) ചിരികളില്‍ മണിനാദമായീ സ്നേഹം അനുപദമൊരു താളമായി കരളിന് തുടിപ്പുകള്‍ പോലും ഇണക്കിളികള്‍ തന് കുറുമൊഴിയായീ (മിഴികളില്‍..) ഒരു വാക്കിന് തേന്‍ കണമായീ സ്നേഹം ഒരു നോക്കില്‍ ഉത്സവമായി തളിരുകള്‍ക്കിടയിലെ പൂക്കള്‍ പ്രേമ ലിഖിതത്തിന് പൊന്‍ ലിപിയായി (മിഴികളില്‍..) Englishmiḻigaḽil niṟa kadirāyī snehaṁ mŏḻigaḽil saṁgīdamāyī mṛdugara sparśanaṁ poluṁ madhuramŏranubhūdiyāyī ā madhuramŏranubhūdiyāyī (miḻigaḽil..) sirigaḽil maṇinādamāyī snehaṁ anubadamŏru tāḽamāyi karaḽin duḍippugaḽ poluṁ iṇakkiḽigaḽ tan kuṟumŏḻiyāyī (miḻigaḽil..) ŏru vākkin den kaṇamāyī snehaṁ ŏru nokkil utsavamāyi taḽirugaḽkkiḍayilĕ pūkkaḽ prema likhidattin pŏn libiyāyi (miḻigaḽil..)