Yauvanam tanna veenayil

യൗവനം തന്ന വീണയില്‍
Year
Language

യൌവ്വനംതന്ന വീണയില്‍ പൂത്ത സ്വപ്നമേ
രോമഹര്‍ഷങ്ങളോമനിക്കുന്ന രാഗമേ
നിറയ്ക്കൂ പുതിയപുതിയമധുരമുകുളജാലം
ഹൃദയവല്ലിയില്‍ നീളവേ
ഹാ......ഹുഹു.......

നീ മിഴിയാലെഴുതും പലനിറങ്ങള്‍
രാജമല്ലിയില്‍ വസന്തമെന്ന പോലേ
ഇന്ദ്രധനുസ്സുകള്‍ മറയും
നിന്റെവില്ലുകള്‍ കുലയ്ക്കും
മുന്നില്‍ വന്നു നൃത്തമാടിഞാനുമിന്നു മധുമയ കലാസോപാനമായ്
ദുദുദുദുദു..............

നിന്‍ ചിരിയില്‍ ഉതിരും പലസ്വരങ്ങള്‍
നീലമുളകളില്‍ കാറ്റുനെയ്യും പോലെ
തെന്നലിന്‍ നാദം മായും നിന്റെ രാഗമോ തുളുമ്പും
നിന്റെസ്വരമേറ്റുപാടിഞാനുമിന്നു
ഗാനലോകമഹാറാണിയായി
ദുദുദുദുദു.......

yaൌvvanaṁtanna vīṇayil pūtta svapname
romaharṣaṅṅaḽomanikkunna rāgame
niṟaykkū pudiyabudiyamadhuramuguḽajālaṁ
hṛdayavalliyil nīḽave
hā......huhu.......

nī miḻiyālĕḻuduṁ palaniṟaṅṅaḽ
rājamalliyil vasandamĕnna pole
indradhanussugaḽ maṟayuṁ
ninṟĕvillugaḽ kulaykkuṁ
munnil vannu nṛttamāḍiñānuminnu madhumaya kalāsobānamāy
dududududu..............

nin siriyil udiruṁ palasvaraṅṅaḽ
nīlamuḽagaḽil kāṭrunĕyyuṁ polĕ
tĕnnalin nādaṁ māyuṁ ninṟĕ rāgamo tuḽumbuṁ
ninṟĕsvarameṭrubāḍiñānuminnu
gānalogamahāṟāṇiyāyi
dududududu.......