യമുനയും സരയുവും പുണരുമീ സംഗമം
അലയിടും നന്മയായി പൊലിയുമീ സംഗമം
കാണുവാന്‍ ആയിരം ജന്മമായി തേടി നാം
കതിര്‍മണികള്‍ വീഴാതെ തളിരിലകള്‍ ആടാതെ
പൂന്തെന്നലേ മെല്ലേ വരൂ വയലതിരില്‍ വീഴാതെ
കരതളിരില്‍ നോവാതെ മലരിതളില്‍ പുഞ്ചിരിക്കൂ
ഈ നല്ല യാമം മായില്ല എന്നും മറയില്ല ഈ സ്നേഹോദയം
(യമുനയും സരയുവും)
പനിമഴയില്‍ മൂടാതെ പകലഴകില്‍ മൂളാതെ
തേന്‍കനവേ താഴെ വരൂ പിന്‍നിലാവില്‍ മായാതെ
പൊന്‍വെയില്‍ വാടാതെ നൂറഴകില്‍ നീന്തി വരൂ
ഈ ശ്യാമരാഗം തീരില്ലയെങ്ങും തളരില്ല ഈ നിറപൗര്‍ണ്ണമി
(യമുനയും സരയുവും)
yamunayuṁ sarayuvuṁ puṇarumī saṁgamaṁ
alayiḍuṁ nanmayāyi pŏliyumī saṁgamaṁ
kāṇuvān āyiraṁ janmamāyi teḍi nāṁ
kadirmaṇigaḽ vīḻādĕ taḽirilagaḽ āḍādĕ
pūndĕnnale mĕlle varū vayaladiril vīḻādĕ
karadaḽiril novādĕ malaridaḽil puñjirikkū
ī nalla yāmaṁ māyilla ĕnnuṁ maṟayilla ī snehodayaṁ
(yamunayuṁ sarayuvuṁ)
panimaḻayil mūḍādĕ pagalaḻagil mūḽādĕ
tenkanave tāḻĕ varū pinnilāvil māyādĕ
pŏnvĕyil vāḍādĕ nūṟaḻagil nīndi varū
ī śyāmarāgaṁ tīrillayĕṅṅuṁ taḽarilla ī niṟabaurṇṇami
(yamunayuṁ sarayuvuṁ)