യമുനാതീരത്തിൽ പ്രമദമലർവനത്തിൽ
ഒരു നാൾ മാധവൻ കുഴലൂതി സഖീ
കോലക്കുഴൽ വിളികേട്ടു സുന്ദരിമാർക്കു
കാലടി ഭൂമിയിൽ ഉറച്ചില്ല....
യമുനാതീരത്തിൽ പ്രമദമലർവനത്തിൽ
ഒരു നാൾ മാധവൻ കുഴലൂതി
കാളിന്ദീനദിയിലെ പൊന്നലച്ചാർത്തുപോൽ
താളത്തിൽ ചിലങ്കകൾ കിലുങ്ങി മൃദംഗ-
മേളത്തിൽ രാസലീല തുടങ്ങി
മുഴങ്ങി മുരളീ സുഖകര മൃദുരവം മുഴങ്ങി
തുടങ്ങി വനാന്ത ലതികകൾ നടനം തുടങ്ങി
മനസിജശരം തരളിത മനം
കളമൊഴിരവം നിഖിലം മധുരം
അരുണം വദനം സുമിതം ഹൃദയം
തനുവും മനവും ലഹരീ ചപലം
മഗസ സരിഗമഗ ഗമനിസരി
സഗമ ഗമഗസസരി രിഗമഗമ
പഗരിസ സരിഗ രിഗമ
ധമഗമനി പധനിസ - 3
കാളിന്ദീനദീയിലെ പൊന്നലച്ചാർത്തുപോൽ
താളത്തിൽ ചിലങ്കകൾ കിലുങ്ങി മൃദംഗ-
മേളത്തിൽ രാസലീല തുടങ്ങി
ശാരദാ പൂർണ്ണിമാ മണ്ഡപത്തിൽ
നീരജമിഴിമാർ നിരന്നാടുമ്പോൾ...
മധുമയരാഗത്തിൽ മദകരഭാവത്തിൽ
മധുസൂദനൻ വേണുവൂതി
മതിമറന്നവരെല്ലാം നൃത്തമാടി
ശാരദാ പൂർണ്ണിമാ മണ്ഡപത്തിൽ
നീരജമിഴിമാർ നിരന്നാടുമ്പോൾ...
യമുനാതീരത്തിൽ പ്രമദമലർവനത്തിൽ
ഒരു നാൾ മാധവൻ കുഴലൂതി സഖീ
ഒരു നാൾ മാധവൻ കുഴലൂതി....
yamunādīrattil pramadamalarvanattil
ŏru nāḽ mādhavan kuḻalūdi sakhī
kolakkuḻal viḽigeṭṭu sundarimārkku
kālaḍi bhūmiyil uṟaccilla....
yamunādīrattil pramadamalarvanattil
ŏru nāḽ mādhavan kuḻalūdi
kāḽindīnadiyilĕ pŏnnalaccārttubol
tāḽattil silaṅgagaḽ kiluṅṅi mṛdaṁga-
meḽattil rāsalīla tuḍaṅṅi
muḻaṅṅi muraḽī sukhagara mṛduravaṁ muḻaṅṅi
tuḍaṅṅi vanānda ladigagaḽ naḍanaṁ tuḍaṅṅi
manasijaśaraṁ taraḽida manaṁ
kaḽamŏḻiravaṁ nikhilaṁ madhuraṁ
aruṇaṁ vadanaṁ sumidaṁ hṛdayaṁ
tanuvuṁ manavuṁ laharī sabalaṁ
magasa sarigamaga gamanisari
sagama gamagasasari rigamagama
pagarisa sariga rigama
dhamagamani padhanisa - 3
kāḽindīnadīyilĕ pŏnnalaccārttubol
tāḽattil silaṅgagaḽ kiluṅṅi mṛdaṁga-
meḽattil rāsalīla tuḍaṅṅi
śāradā pūrṇṇimā maṇḍabattil
nīrajamiḻimār nirannāḍumboḽ...
madhumayarāgattil madagarabhāvattil
madhusūdanan veṇuvūdi
madimaṟannavarĕllāṁ nṛttamāḍi
śāradā pūrṇṇimā maṇḍabattil
nīrajamiḻimār nirannāḍumboḽ...
yamunādīrattil pramadamalarvanattil
ŏru nāḽ mādhavan kuḻalūdi sakhī
ŏru nāḽ mādhavan kuḻalūdi....