Yamunaa nadiyaay

യമുനാ നദിയായ്‌
Work
Year
Language

യമുനാനദിയായൊഴുകും
പ്രേമകവിതാരസമണിയാം
മഴവില്ലിതളായ് വിടരാം
സ്വപ്‌നമിളകും മലര്‍വനിയില്‍
ഹേമാരവിന്ദങ്ങളോളങ്ങളില്‍
നീരാടി നീന്തുന്നൊരീ സന്ധ്യയില്‍
മധുരമായ് പടരുമീ തെന്നലില്‍

(യമുനാനദിയായ്)

അകലെയായ് വരിശകള്‍ പാടും
കിളിയുമെന്‍ ശ്രുതിയിലുണര്‍ന്നു
അരികെ നിന്‍ മോഹമരന്ദം
നുകരുവാന്‍ സ്വര്‍ഗ്ഗമൊരുങ്ങി
മൂവന്തി മീട്ടുന്ന സ്വരലയലഹരിയില്‍
അത്രമേല്‍ ആലോലയായ്
ആലോലമാടുന്ന നന്ദനവനികയില്‍
അത്രമേല്‍ അനുരാഗിയായ്
സഖിയെന്‍ ഹൃദയം നിറയാന്‍
ഇനിയീ കുടിലില്‍ വരുമോ

(യമുനാനദിയായ്)

ഗോപുരം നെയ്‌ത്തിരി നീട്ടി
ഓര്‍മ്മകള്‍ തംബുരു മീട്ടി
കുഴലുകള്‍ കീര്‍ത്തനമേകി
തവിലുകള്‍ താളമണിഞ്ഞു
പൂത്താലിയേന്തുന്ന കൈകളില്‍
ഇനിയുമൊരാലസ്യമെന്തേ സഖീ
പുതുമോടിയുണരും കുവലയമിഴികളില്‍
ഉന്മാദമേന്തേ സഖീ
ഹൃദയം കവിയും കനവില്‍
മദമോ മധുവോ പറയൂ

(യമുനാനദിയായ്)

yamunānadiyāyŏḻuguṁ
premagavidārasamaṇiyāṁ
maḻavillidaḽāy viḍarāṁ
svap‌namiḽaguṁ malarvaniyil
hemāravindaṅṅaḽoḽaṅṅaḽil
nīrāḍi nīndunnŏrī sandhyayil
madhuramāy paḍarumī tĕnnalil

(yamunānadiyāy)

agalĕyāy variśagaḽ pāḍuṁ
kiḽiyumĕn śrudiyiluṇarnnu
arigĕ nin mohamarandaṁ
nugaruvān svarggamŏruṅṅi
mūvandi mīṭṭunna svaralayalahariyil
atramel ālolayāy
ālolamāḍunna nandanavanigayil
atramel anurāgiyāy
sakhiyĕn hṛdayaṁ niṟayān
iniyī kuḍilil varumo

(yamunānadiyāy)

goburaṁ nĕy‌ttiri nīṭṭi
ormmagaḽ taṁburu mīṭṭi
kuḻalugaḽ kīrttanamegi
tavilugaḽ tāḽamaṇiññu
pūttāliyendunna kaigaḽil
iniyumŏrālasyamĕnde sakhī
pudumoḍiyuṇaruṁ kuvalayamiḻigaḽil
unmādamende sakhī
hṛdayaṁ kaviyuṁ kanavil
madamo madhuvo paṟayū

(yamunānadiyāy)