Yadugula [F]

യദുകുല [F]
Work
Year
Language

യദുകുലകോകില സ്വരതരംഗം
യമുനയിലലിയും വിലാസയാമം
രാധയെപ്പോലനുരാഗിണിയായി
രാകേന്ദുപുഷ്പം വിരിഞ്ഞ യാമം
(യദുകുല...)

സ്വപ്നമരാളങ്ങള്‍ നീന്തിയെത്തും
ഹൃദയകല്ലോലിനിയില്‍...
പുളകാംഗുരങ്ങളിലുടലാകെ മൂടിയ
നീലക്കടമ്പുകളില്‍...
ജന്മാന്തരങ്ങള്‍ക്കു് ചൈതന്യമേകിയ
ദാഹം നിറഞ്ഞു നിന്നൂ, പുതു-
രാഗം തുടിച്ചു നിന്നൂ....
(യദുകുല...)

കുഞ്ജകുടീരങ്ങള്‍ ഞാനൊരുക്കും
മാധവവനികകളില്‍...
നയനാംബുജങ്ങളില്‍ തരളാഭിലാഷം
ചാലിച്ച പൗര്‍ണ്ണമിയില്‍...
പ്രേമോദയങ്ങളെ സ്വര്‍ഗ്ഗീയമാക്കിയ
ഭാവം വിരുന്നു വന്നൂ, വര്‍ണ്ണ-
ജാലം തുടിച്ചു നിന്നു...
(യദുകുല...)

yadugulagogila svaradaraṁgaṁ
yamunayilaliyuṁ vilāsayāmaṁ
rādhayĕppolanurāgiṇiyāyi
rāgendubuṣpaṁ viriñña yāmaṁ
(yadugula...)

svapnamarāḽaṅṅaḽ nīndiyĕttuṁ
hṛdayagalloliniyil...
puḽagāṁguraṅṅaḽiluḍalāgĕ mūḍiya
nīlakkaḍambugaḽil...
janmāndaraṅṅaḽkku് saidanyamegiya
dāhaṁ niṟaññu ninnū, pudu-
rāgaṁ tuḍiccu ninnū....
(yadugula...)

kuñjaguḍīraṅṅaḽ ñānŏrukkuṁ
mādhavavanigagaḽil...
nayanāṁbujaṅṅaḽil taraḽābhilāṣaṁ
sālicca paurṇṇamiyil...
premodayaṅṅaḽĕ svarggīyamākkiya
bhāvaṁ virunnu vannū, varṇṇa-
jālaṁ tuḍiccu ninnu...
(yadugula...)