യാത്രയാക്കുന്നു സഖീ നിന്നെ ഞാൻ മൗനത്തിന്റെ
നേർത്ത പട്ടുനൂൽ പൊട്ടിച്ചിതറും പദങ്ങളാൽ
ആയിരം വ്യാമോഹങ്ങൾ ആയിരം വികാരങ്ങൾ
ആയിരം സങ്കല്പങ്ങൾ ഇവയിൽ മുങ്ങിത്തപ്പി
പണ്ടത്തെ കളിത്തോഴൻ കാഴ്ച്ച വയ്ക്കുന്നൂ മുന്നിൽ
രണ്ടു വാക്കുകൾ മാത്രം ! ഓർക്കുക വല്ലപ്പോഴും !
യാത്രയാകുന്നു സഖീ
Work
Year
Language
yātrayākkunnu sakhī ninnĕ ñān maunattinṟĕ
nertta paṭṭunūl pŏṭṭiccidaṟuṁ padaṅṅaḽāl
āyiraṁ vyāmohaṅṅaḽ āyiraṁ vigāraṅṅaḽ
āyiraṁ saṅgalbaṅṅaḽ ivayil muṅṅittappi
paṇḍattĕ kaḽittoḻan kāḻsca vaykkunnū munnil
raṇḍu vākkugaḽ mātraṁ ! orkkuga vallappoḻuṁ !