യാത്രക്കാരാ പോകുക പോകുക
ജീവിത യാത്രക്കാരാ-
ജീവിത യാത്രക്കാരാ (യാത്രക്ക...)
വികാരങ്ങൾ വഴി കാണിക്കും
വിചാരങ്ങൾ കൂടെ നടക്കും (വിക...)
വിധിയുടെ വാടകവണ്ടിയിലിങ്ങനെ
വിരുന്നുപോകുവതെങ്ങോ-നമ്മൾ
വിരുന്നുപോകുവതെങ്ങോ
ഒരുവഴിയടയുമ്പോൾ
ഒൻപതു വഴി തുറക്കും-കാലം
ഒൻപതു വഴി തുറക്കും-
വരുമിണചേരും പിരിയും പലരും
വഴിയമ്പലമെങ്ങോ
നമ്മുടെ വഴിയമ്പലമെങ്ങോ.. (യാത്ര....)