യാനം..... അനന്തം .....
യാനം അനന്തം
അനന്തമോ കാലം
ചിറകാല്‍ എഴുതും കഥയില്‍
വിടരും പടരും നിറ നിറ ജാലം
ആഴിയായാല്‍ വീഥി കാണും
ഒളി വീശിയാല്‍ നിഴലും പൂക്കും
വീണയായാല്‍ ഗാനമൂളും
വിരല്‍ മുട്ടിയാല്‍ പൊഴിയും പ്രഭാകണം
യുഗങ്ങള്‍ തന്‍ മൂക വീഥിയില്‍
(യാനം അനന്തം)
വാനമായാല്‍ മേഘമൂടും
ഉയരങ്ങളില്‍ തുകിനം പെയ്യും
രൂപമായാല്‍ ഭാവമോലും
ലയ ഭംഗിയില്‍ ഒഴുകും മനോരഥം
പ്രശാന്തത പുല്‍കും വീഥിയില്‍
(യാനം അനന്തം)