Yaamini nin sodi

യാമിനി നിന്‍ ചൊടി
Work
Year
Language

യാമിനീ നിന്‍ ചൊടിയിലുണരും കാമഗീതം
രാഗിണീ നിന്‍ തുടിയില്‍ പടരും പ്രേമഗീതം
രാഗം ചാര്‍ത്തി വരുന്നൂ രാഗിണീ ഞാന്‍ രാക്കിളി
യാമിനീ നിന്‍ ചൊടിയിലുണരും കാമഗീതം
രാഗിണീ നിന്‍ തുടിയില്‍ പടരും പ്രേമഗീതം

മാദകമഞ്ജിമേ നിന്റെ താളമെന്‍ യൌവ്വനം
ചൂടിയാടും മണിയറകളില്‍
മാദകമഞ്ജിമേ നിന്റെ താളമെന്‍ യൌവ്വനം
ചൂടിയാടും മണിയറകളില്‍
നീയെന്‍ ഹരം ഞാന്‍ നിന്‍ ലയം
പാടും മണിയരങ്ങിതില്‍
നിര്‍വൃതീസ്വരവുമായ് നീ വരൂ.........
യാമിനീ നിന്‍ ചൊടിയിലുണരും കാമഗീതം
രാഗിണീ നിന്‍ തുടിയില്‍ പടരും പ്രേമഗീതം

ശാരികചാരുതേ നിന്റെതേന്മൊഴി എന്‍മനംതേടി
പൂകും രതിയറകളില്‍
ശാരികചാരുതേ നിന്റെതേന്മൊഴി എന്‍മനംതേടി
പൂകും രതിയറകളില്‍
നീയെന്‍കുളിര്‍ ഞാന്‍ നിന്‍ ഉയിര്‍
എന്റെ കളിയരങ്ങിതില്‍ അഗ്നിയായ് ജ്വാലയായ്
നീ വരൂ.........
(യാമിനീ....)

yāminī nin sŏḍiyiluṇaruṁ kāmagīdaṁ
rāgiṇī nin duḍiyil paḍaruṁ premagīdaṁ
rāgaṁ sārtti varunnū rāgiṇī ñān rākkiḽi
yāminī nin sŏḍiyiluṇaruṁ kāmagīdaṁ
rāgiṇī nin duḍiyil paḍaruṁ premagīdaṁ

mādagamañjime ninṟĕ tāḽamĕn yaൌvvanaṁ
sūḍiyāḍuṁ maṇiyaṟagaḽil
mādagamañjime ninṟĕ tāḽamĕn yaൌvvanaṁ
sūḍiyāḍuṁ maṇiyaṟagaḽil
nīyĕn haraṁ ñān nin layaṁ
pāḍuṁ maṇiyaraṅṅidil
nirvṛtīsvaravumāy nī varū.........
yāminī nin sŏḍiyiluṇaruṁ kāmagīdaṁ
rāgiṇī nin duḍiyil paḍaruṁ premagīdaṁ

śārigasārude ninṟĕdenmŏḻi ĕnmanaṁteḍi
pūguṁ radiyaṟagaḽil
śārigasārude ninṟĕdenmŏḻi ĕnmanaṁteḍi
pūguṁ radiyaṟagaḽil
nīyĕnkuḽir ñān nin uyir
ĕnṟĕ kaḽiyaraṅṅidil agniyāy jvālayāy
nī varū.........
(yāminī....)