ആ...ആ ..ആ ..ആ..
യാമിനീമണ്ഡപങ്ങള്‍ കോടമഞ്ഞില്‍ മുങ്ങുമ്പോള്‍
ചാമരം വീശുമീ വസന്ത രാജിയാടുമ്പോള്‍ (2)
ഓമനേ നിന്‍മുഖം ചന്ദ്രബിംബമാകുമ്പോള്‍
പാതിരാകാറ്റുപോല്‍ ആര്‍ദ്രമായെന്‍ മനം
യാമിനീ.....
അഞ്ചിതള്‍ പൂവിലെ പൊന്‍പരാഗമാണു നീ
സ്വപ്ന കല്ലോലിനീ രാഗമാണു നീ ...(2)
പൂങ്കിനാകായലില്‍ രാജഹംസമാണു നീ
സ്നേഹാര്‍ദ്രം നിന്‍രൂപം ....
യാമിനീ...
എന്റെ സാമ്രാജ്യമീ മന്ദഹാസതീരം
എന്റെ മണ്‍വീണയില്‍ രാഗസാഗരം (2)
നിന്നില്‍ വീണൊഴുകുമെന്‍ ആത്മരാഗ പല്ലവി
തേടുന്നു..സാഫല്യം ....
(യാമിനീ മണ്ഡപങ്ങള്‍...)