Yaaminee mandabannal

യാമിനീ മണ്ഡപങ്ങള്‍
Work
Year
Language

ആ...ആ ..ആ ..ആ....
യാമിനീ മണ്ഡപങ്ങള്‍ കോടമഞ്ഞില്‍ മുങ്ങുമ്പോള്‍
ചാമരം വീശുമീ വസന്ത രാജിയാടുമ്പോള്‍ (2)
ഓമനേ നിന്‍മുഖം ചന്ദ്രബിംബമാകുമ്പോള്‍
പാതിരാകാറ്റുപോല്‍ ആര്‍ദ്രമായെന്‍ മനം
യാമിനീ.....

അഞ്ചിതള്‍ പൂവിലെ പൊന്‍പരാഗമാണു നീ
സ്വപ്ന കല്ലോലിനീ രാഗമാണു നീ...(2)
പൂങ്കിനാകായലില്‍ രാജഹംസമാണു നീ
പ്രേമാര്‍ദ്രം നിന്‍രൂപം ....
യാമിനീ...

എന്റെ സാമ്രാജ്യമീ മന്ദഹാസതീരം
എന്റെ മണ്‍വീണയില്‍ പ്രേമസാഗരം (2)
നിന്നില്‍ വീണൊഴുകുമെന്‍ ആത്മരാഗ പൌരുഷം
തേടുന്നൂ.....സാഫല്യം ....
(യാമിനീ മണ്ഡപങ്ങള്‍...)

ā...ā ..ā ..ā....
yāminī maṇḍabaṅṅaḽ koḍamaññil muṅṅumboḽ
sāmaraṁ vīśumī vasanda rājiyāḍumboḽ (2)
omane ninmukhaṁ sandrabiṁbamāgumboḽ
pādirāgāṭrubol ārdramāyĕn manaṁ
yāminī.....

añjidaḽ pūvilĕ pŏnparāgamāṇu nī
svapna kallolinī rāgamāṇu nī...(2)
pūṅgināgāyalil rājahaṁsamāṇu nī
premārdraṁ ninrūbaṁ ....
yāminī...

ĕnṟĕ sāmrājyamī mandahāsadīraṁ
ĕnṟĕ maṇvīṇayil premasāgaraṁ (2)
ninnil vīṇŏḻugumĕn ātmarāga paൌruṣaṁ
teḍunnū.....sāphalyaṁ ....
(yāminī maṇḍabaṅṅaḽ...)