Yaaminee devi

യാമിനീ ദേവി
Year
Language

യാമിനീ ദേവീ യാമിനീ
പാടു നീയെന്‍ കഥ
എന്റെ ദുഃഖം നിന്റെ കണ്‍കളില്‍
കണ്ടു ഞാന്‍ ആയിരം താരകപ്പൂക്കളായ്

ഏതോ വിഭാതശ്രീ വിളിച്ചുണര്‍ത്തീ
ചുടുകാറ്റു ചുംബിച്ചൂ പതിതയായ് ഞാന്‍ (ഏതോ)
എന്‍ കഥകള്‍ പാടീ നീയും ശ്യാമവര്‍ണ്ണയായ്
എന്റെ ബാഷ്പ മുക്താഹാരം അണിയൂ നീ (യാമിനീ)

ഏതോ വികാരത്തിന്‍ വിലാസകേളീ
ചിലങ്കകള്‍കേഴുമീ പദങ്ങളാടീ (ഏതോ)
എന്റെ പാപമയൂരത്തിന്‍ പീലിചൂടുവാന്‍
എന്റെ കാല്‍ക്കല്‍ വീണോരെല്ലാം പിരിഞ്ഞുപോയീ (യാമിനീ)

yāminī devī yāminī
pāḍu nīyĕn katha
ĕnṟĕ duḥkhaṁ ninṟĕ kaṇgaḽil
kaṇḍu ñān āyiraṁ tāragappūkkaḽāy

edo vibhādaśrī viḽiccuṇarttī
suḍugāṭru suṁbiccū padidayāy ñān (edo)
ĕn kathagaḽ pāḍī nīyuṁ śyāmavarṇṇayāy
ĕnṟĕ bāṣpa muktāhāraṁ aṇiyū nī (yāminī)

edo vigārattin vilāsageḽī
silaṅgagaḽkeḻumī padaṅṅaḽāḍī (edo)
ĕnṟĕ pābamayūrattin pīlisūḍuvān
ĕnṟĕ kālkkal vīṇorĕllāṁ piriññuboyī (yāminī)