Yaamannal

യാമങ്ങള്‍
Year
Language

യാമങ്ങള്‍ മെല്ലെച്ചൊല്ലും ഗായത്രീമന്ത്രം നീയല്ലോ
വെണ്‍‌പാലപ്പൂങ്കൊമ്പില്‍ പാടും
ഗന്ധര്‍വന്‍പോലും നീയല്ലോ
മെവാര്‍മേഘമാമെന്നില്‍ തൂമിന്നലായ് ചേര്‍ന്നും
തേന്‍തിങ്കളാമെന്നില്‍ തൂവെണ്ണിലാവായും
ഒരു താഴമ്പൂപ്പൊന്‍‌വിരലാ-
ലിടനെഞ്ചില്‍തൊട്ടീ കിളിമൊഴിയുഴിയെ
(യാമങ്ങള്‍)

ദീപം... മായാദീപം...
കണ്ണില്‍ മിന്നും നാളം മിന്നിക്കെട്ടു
തെന്നല്‍... പീലിത്തെന്നല്‍...
നിശ്വാസം‌പോല്‍ നേര്‍ത്തു മുത്തംവച്ചു
ഞാന്‍ നിന്‍ മാറില്‍ ചായുന്നൂ
വേനല്‍പ്രാവിന്‍ തൂവല്‍പോല്‍
തൂമഞ്ഞില്‍ വെയിലിതള്‍‌പോലെ
(ഒരു താഴമ്പൂ)

നാദം... വീണാനാദം....
നക്ഷത്രങ്ങള്‍ കോര്‍ക്കും സന്ധ്യാനേരം
എങ്ങും നിന്‍ സ്‌നേഹത്തിന്‍
കാലൊച്ചയ്‌ക്കായ് മെല്ലെ കാതോര്‍ക്കുമ്പോള്‍
കാനല്‍ക്കാറ്റായ് മേയുമ്പോള്‍
പാടാന്‍ പാട്ടായ് പൂക്കുമ്പോള്‍
പെയ്യൂ നീ മഴപോലെ
(ഒരു താഴമ്പൂ)

yāmaṅṅaḽ mĕllĕccŏlluṁ gāyatrīmandraṁ nīyallo
vĕṇ‌pālappūṅgŏmbil pāḍuṁ
gandharvanpoluṁ nīyallo
mĕvārmeghamāmĕnnil tūminnalāy sernnuṁ
tendiṅgaḽāmĕnnil tūvĕṇṇilāvāyuṁ
ŏru tāḻambūppŏn‌viralā-
liḍanĕñjildŏṭṭī kiḽimŏḻiyuḻiyĕ
(yāmaṅṅaḽ)

dībaṁ... māyādībaṁ...
kaṇṇil minnuṁ nāḽaṁ minnikkĕṭṭu
tĕnnal... pīlittĕnnal...
niśvāsaṁ‌pol nerttu muttaṁvaccu
ñān nin māṟil sāyunnū
venalbrāvin dūvalbol
tūmaññil vĕyilidaḽ‌polĕ
(ŏru tāḻambū)

nādaṁ... vīṇānādaṁ....
nakṣatraṅṅaḽ korkkuṁ sandhyāneraṁ
ĕṅṅuṁ nin s‌nehattin
kālŏccay‌kkāy mĕllĕ kādorkkumboḽ
kānalkkāṭrāy meyumboḽ
pāḍān pāṭṭāy pūkkumboḽ
pĕyyū nī maḻabolĕ
(ŏru tāḻambū)