Yaamam kuliru peyyum

യാമം കുളിരു പെയ്യും
Work
Year
Language

യാമം ...

യാമം കുളിരു പെയ്യും യാമം
സൂനം ഇതൾ വിടർത്തും സൂനം (2)
പറയാൻ വയ്യാത്തൊരാവേശം
എന്നിൽ പടർന്നു കയറുമൊരാലസ്യം
(യാമം...)

ഈ നീൾമിഴികളിലുണരും
ഈ ചെഞ്ചൊടികളിൽ വിടരും
പൂവമ്പൻ കാണാത്ത സൂനങ്ങൾ തൂകുന്ന
മധു നുകരാൻ നേരമായ് പോരു നീ
(യാമം...)

ഈ മൃദുമേനിയിലൊഴുകും പൂങ്കുളിരലകളിലാടി
കോരിത്തരിക്കുന്ന നേരത്തീ പൂമെത്ത
വിരിച്ചീടുവാൻ പോരു നീ മോഹമായ്
(യാമം..)

yāmaṁ ...

yāmaṁ kuḽiru pĕyyuṁ yāmaṁ
sūnaṁ idaḽ viḍarttuṁ sūnaṁ (2)
paṟayān vayyāttŏrāveśaṁ
ĕnnil paḍarnnu kayaṟumŏrālasyaṁ
(yāmaṁ...)

ī nīḽmiḻigaḽiluṇaruṁ
ī sĕñjŏḍigaḽil viḍaruṁ
pūvamban kāṇātta sūnaṅṅaḽ tūgunna
madhu nugarān neramāy poru nī
(yāmaṁ...)

ī mṛdumeniyilŏḻuguṁ pūṅguḽiralagaḽilāḍi
korittarikkunna nerattī pūmĕtta
viriccīḍuvān poru nī mohamāy
(yāmaṁ..)