തത്തോടകതാം താംതാംതാം ധിംധിംധിം തക
തകജോടങ്കതക്കുത്തിക്കുത്തൈ
യാഹിരാധേ യമുനാതീരേ
യാദവന്‍ നിന്നേ വിളിക്കുന്നു
അനുരാഗമോഹന മുരളിയുമായീ
അനുരാഗമോഹന മുരളിയുമായി
ആനന്ദലോലന്‍ വിളിക്കുന്നു
യാഹിരാധേ
കടമ്പിന്റെ പൂവുംകവിതയുമായി
കാര്‍മുകില്‍ വര്‍ണ്ണന്‍ കാത്തിരിക്കുമ്പോള്‍
ആകുമോനിനക്കെന്റെ അഴകിന്‍ കുളിരേ
ഏകാന്തതയില്‍ തപസ്സിരിക്കാന്‍? സഖീ
യാഹിരാധേ....
സനിപാമഗരി സരിമഗരിസാരീസസാ(2)
പുലരൊളിമങ്ങും പുഞ്ചിരിയോടെ
അംബുജനേത്രന്‍ കുഴലൂതുമ്പോല്‍
എങ്ങനെനീയെന്റെ മാന്മിഴിയാളേ
മനസ്സിലെ മാണിക്യം മറച്ചുവയ്ക്കും? സഖീ
യാഹിരാധേ......