ഉല്ലാസപ്പൂങ്കാറ്റില്‍ ഊരുവിലക്കിയ മാന്തോപ്പില്‍
ഉള്ളം തുള്ളും സല്ലാപക്കാലം...
കൈയ്യിന്മേല് കൈയ്യല്ലേ...മെയ്യിനെ മൂടണ മെയ്യല്ലേ...
കണ്ണോടു കണ്ണാടും കാമന്റെ ദീപം...
(ഉല്ലാസപ്പൂങ്കാറ്റില്‍....)
പൂജയ്ക്കായ് വന്നൂ നമ്മള്
തേന്‍കിണ്ണം ചുണ്ടിലണച്ചു
പൂന്തിങ്കള്‍ താലം നിറയെ പുത്തന്‍ മുന്തിരിയോ....
(പൂജയ്ക്കായ്...)
മിഴി മൂടും നാണപ്പൂവേ....
വിരലോടും വീണപ്പൂവേ...
മുത്തോലക്കുന്നില് പൂത്തു മുന്നാഴി പൂക്കള്‍...
ഉല്ലാസപ്പൂങ്കാറ്റില്‍ ഊരുവിലക്കിയ മാന്തോപ്പില്‍
ഉള്ളം തുള്ളും സല്ലാപക്കാലം...
തേരോടും കന്നിക്കടവില്
തെയ്യാരം തെറ്റു തിരുത്തി
തൈമുല്ലപ്പെണ്ണിന് കാതില്‍ കാറ്റു മൊഴിഞ്ഞില്ലേ....
(തേരോടും...)
നേരത്തൊടു നേരം മാത്രം
വാഴുന്നൊരു ചെമ്മണ് പാത്രം
നേരേതെന്നോര്ക്കാതെ നേടുന്നു സ്വർഗ്ഗം...
(ഉല്ലാസപ്പൂങ്കാറ്റില്‍....)