പൊന്നിലവേ പൂവെയിലേ നീയും പോരാമോ
വെൺമുകിലിന് പാട്ടിന് ഈണം മൂളാമോ
പകല്‍ ചായും കാലമായ്.....മഴ മായുന്നുവോ....
ഒരു മിന്നാമിന്നല് മഞ്ഞുവിമാനം തേടും യാത്രയായ്....
ഒരു മായാമൌന ചില്ലുനിലാവില്‍ ചെല്ലാന്‍ നേരമായ്
പൊന്നിലവേ പൂവെയിലേ നീയും പോരാമോ
പൊന്മുകിലിന് പാട്ടിന് ഈണം മൂളാമോ
ദൂരെനിന്നുമാര്യസൂര്യനെന്റെ നേര്‍ത്ത നെറ്റിമേല്‍
ഉഷസ്സിന്റെ നാളം മെല്ലെ തൊട്ടപ്പോള്‍
കണ്ടുവോ ഞാന്‍ കേട്ടുവോ നിന് തേരോടും സംഗീതം
മിന്നിയോ...നാം തെന്നിയോ ഈ ആകാശക്കാവോരം
ആരോ .....നീട്ടും കാണാപ്പൊന്നിന് തൂവൽത്തുമ്പിൽ
പൂത്തു വിഷാദപതംഗം.....
പൊന്നിലവേ പൂവെയിലേ നീയും പോരാമോ
വെൺമുകിലിന് പാട്ടിന് ഈണം മൂളാമോ
താണിറങ്ങിവന്നമേഘമെന്റെ നേര്‍ത്ത തന്തിയില്‍
തണുപ്പിന്റെ കൈകള്‍ മെല്ലെത്തൊട്ടപ്പോള്
പൂത്തുവോ...നീ ഓര്‍ത്തുവോ...ഈ പൂങ്കാറ്റിൻ സന്ദേശം
നെയ്തുവോ...നാം നെയ്തുവോ ഈ രാപ്പാട്ടിന് സല്ലാപം
ഏതോ......നോവിന് മൂടല്മഞ്ഞിന് കാവല്ക്കണ്ണിൽ
പെയ്തു വിമൂകപരാഗം...
(പൊന്നിലവേ പൂവെയിലേ....)