Vyoohame sakravyoohame

വ്യൂഹമേ ചക്രവ്യൂഹമേ
Year
Language

വ്യൂഹമേ .... ചക്രവ്യൂഹമേ ....

പുതിയ കുളമ്പടി നാദവുമായ്
പുതിയൊരു ജീവിത വേദാന്തമായ്
ഇരമ്പി പുത്തന്‍ തലമുറയൊന്നായ്‌
ഇരുട്ട് കോട്ടകള്‍ വെട്ടി മുറിക്കാന്‍
കാറ്റ് പോലെ ...കടലല പോലെ ....
(വ്യൂഹമേ)

ദ്രോണര്‍ അന്ന് രണഭൂവില്‍
മോഹമായ് ചമച്ചു വ്യൂഹങ്ങള്‍
വിധിയായ് വീരന്‍ അഭിമന്യു
ധീരമായ് പൊരുതി വീണല്ലോ
അവിടെ ബന്ധമോ മുറിവേറ്റു പിടഞ്ഞു പോയ്‌
അവിടെ സൌന്ദര്യം കരള്‍ നൊന്തു കരഞ്ഞു പോയ്‌
(വ്യൂഹമേ)

മനുഷ്യര്‍ ഇന്നും ഇവിടെങ്ങും
ദാഹമായ് ചതിച്ചു നില്‍ക്കുന്നു
കൊതിയായ് ജാതിയും മതവും
തീര്‍ത്തിതാ ചക്രവ്യൂഹങ്ങള്‍
ഇവിടെ സ്നേഹവും ശരശയ്യ തന്നിലായ്
ഇവിടെ ത്യാഗമോ എരിതീയില്‍ വീണുപോയ്‌
(വ്യൂഹമേ)

vyūhame .... sakravyūhame ....

pudiya kuḽambaḍi nādavumāy
pudiyŏru jīvida vedāndamāy
irambi puttan talamuṟayŏnnāy‌
iruṭṭ koṭṭagaḽ vĕṭṭi muṟikkān
kāṭr polĕ ...kaḍalala polĕ ....
(vyūhame)

droṇar ann raṇabhūvil
mohamāy samaccu vyūhaṅṅaḽ
vidhiyāy vīran abhimanyu
dhīramāy pŏrudi vīṇallo
aviḍĕ bandhamo muṟiveṭru piḍaññu poy‌
aviḍĕ saൌndaryaṁ karaḽ nŏndu karaññu poy‌
(vyūhame)

manuṣyar innuṁ iviḍĕṅṅuṁ
dāhamāy sadiccu nilkkunnu
kŏdiyāy jādiyuṁ madavuṁ
tīrttidā sakravyūhaṅṅaḽ
iviḍĕ snehavuṁ śaraśayya tannilāy
iviḍĕ tyāgamo ĕridīyil vīṇuboy‌
(vyūhame)