കൊടുങ്കാട്ടിലെങ്ങോ പണ്ടൊരിക്കൽ ഞാൻ
അകപ്പെട്ട കാര്യം ചൊല്ലിടുന്നു കേൾക്കൂ
ഇളം മാൻ കിടാങ്ങൾ മേഞ്ഞിരുന്ന മേട്ടിൽ
വെറും കൈയ്യുമായ് വേട്ടയാടി ആടി
ഏകനായി ഞാൻ മൂകനായി ഞാൻ
പോയിരുന്ന നേരം
ഇടത്തുന്നു വന്നു കാട്ടു പോത്തുകൾ
വലത്തൂന്നു വന്നു പുലിക്കൂട്ടമയ്യോ
മുൻപിൽ നിന്നു വന്നു കൊമ്പനാന നിന്നു
പിന്നിൽ നിന്നു സിംഹം മന്നനായ സിംഹം
മേലേ മൂങ്ങകൾ ആൾക്കുരങ്ങുകൾ
താഴെ നിന്നു പാമ്പും
ഹി ഹി ഹി പച്ചക്കള്ളം
ച്ഛേയ് മിണ്ടാതിരിയെടാ
കാട്ടുപോത്തുകൾ ആഞ്ഞു കുത്തവേ
നോക്കി നിന്നു ഞാൻ പാവം
പാമ്പു കൊത്തിയോ മൂങ്ങ മുത്തിയോ
ഞാനറിഞ്ഞതില്ലൊന്നും
സിംഹമപ്പഴേ എന്റെ ഈ ജഡം
ച്ഛിന്ന ഭിന്നമായ് കീറി
കൊമ്പനാനയെൻ നെഞ്ചിലേറി നിന്നങ്ങു ചിന്നവും കൂവി
തളർന്നു ദേഹം വളർന്നു ദാഹം
കുഴഞ്ഞതീ നാവും മനസ്സും കിനാവും
ചത്തു പോകുമോ കാറ്റു തീരുമോ
എന്നിട്ടു ചത്തില്ല സംശയമേ ഉള്ളൂ
വിൽ യൂ ഷട്ട് അപ്
എന്റെ ജീവനാ വന്യ ജീവികൾ
പന്തു തട്ടി അന്യോന്യം
എല്ലു വേറെയായ് പല്ലു വേറെയായ്
കൊന്നു തിന്നവർ പോയി
പിന്നെ ഇപ്പൊഴും ജീവനോടെയെൻ
മുന്നിൽ നിൽക്കുമീ അങ്കിൾ
പാട്ടു പാടിയും ആട്ടം ആടിയും
കൂട്ടു കൂടിയും നില്പൂ
അതു ഞങ്ങൾ തമ്മിൽ നോക്കിക്കോളാം
അങ്കിൾസിനു ഇപ്പൊഴും ജീവനുണ്ടല്ലോ
ഇതെന്തു ജീവൻ ഇതാണോ ജീവൻ
അഴികളിലൂടെ ഇഴയുന്ന ജീവൻ
ഇങ്ങനോടയൻ ഇങ്ങനോടയും
ഇങ്ങനോടുമീ ജീവൻ ഇങ്ങനോടുമീ ജീവൻ
അങ്കിൾ അങ്കിൾ