Vrtam kondu melinyanyaoru

വൃതം കൊണ്ടു മെലിഞ്ഞൊരു
Year
Language

വ്രതം കൊണ്ടുമെലിഞ്ഞൊരു ഷഷ്ഠിനിലാവിനു
വെറുതെയാവുമോ മോഹം?
വിശക്കും മനസ്സുമായ് തപസ്സിരുന്നാലും
വിഫലമാവുമോ ധ്യാനം?

കാറ്റു ചലിക്കാത്ത കറുത്തപക്ഷത്തിലെ രാത്രികളില്‍
അവളുടെ മൌനത്തിന്‍ മധുരസംഗീതങ്ങള്‍
ഒഴുകിപ്പരന്നിരുന്നു....
അതുകേട്ടു തുടിക്കേണ്ട ഹൃദയം മാത്രം
ചെവിപൊത്തി ഉറങ്ങുന്നു
(വ്രതം കൊണ്ടുമെലിഞ്ഞൊരു ..)

പൂത്തുപറക്കുന്ന വെളുത്തപക്ഷത്തിലെ രാത്രികളില്‍
അവളുടെ നാഥന്റെ മെതിയടി ശബ്ദങ്ങള്‍
അകലത്തലഞ്ഞിരുന്നൂ..
അതുകണ്ടുവിടരേണ്ട ഹൃദയം മാത്രം മിഴിപൊത്തിയുറങ്ങുന്നു

vradaṁ kŏṇḍumĕliññŏru ṣaṣṭhinilāvinu
vĕṟudĕyāvumo mohaṁ?
viśakkuṁ manassumāy tabassirunnāluṁ
viphalamāvumo dhyānaṁ?

kāṭru salikkātta kaṟuttabakṣattilĕ rātrigaḽil
avaḽuḍĕ maൌnattin madhurasaṁgīdaṅṅaḽ
ŏḻugipparannirunnu....
adugeṭṭu tuḍikkeṇḍa hṛdayaṁ mātraṁ
sĕvibŏtti uṟaṅṅunnu
(vradaṁ kŏṇḍumĕliññŏru ..)

pūttubaṟakkunna vĕḽuttabakṣattilĕ rātrigaḽil
avaḽuḍĕ nāthanṟĕ mĕdiyaḍi śabdaṅṅaḽ
agalattalaññirunnū..
adugaṇḍuviḍareṇḍa hṛdayaṁ mātraṁ miḻibŏttiyuṟaṅṅunnu