വൃശ്ചിക പൂനിലാവേ..പിച്ചക പൂനിലാവേ..
മച്ചിന്റെ മേലിരുന്നൊളിച്ചു നോക്കാന്‍
ലജ്ജയില്ലേ.. ലജ്ജയില്ലേ..
നിനക്കു ലജ്ജയില്ലേ...
ഇളമാവിന്‍ തൈയ്യു തളിര്‍ത്തപോലെ..
വയനാടന്‍ വാകത്തൈ പൂത്തപോലെ..
വാനത്തെ വളര്‍മഴവില്ലുപോലെ എന്റെ
മാറത്തു മയങ്ങുമീ മംഗളാംഗിയെ...
അരുതേ... അരുതേ.... നോക്കരുതേ...
നാകീയ സുന്ദരി മഞ്ഞണി രാത്രി
നാണിച്ചു നാണിച്ചു നഖം കടിച്ചു...
വാതിലിന്‍ പിറകിലെ നവവധുപോല്‍ നില്‍ക്കേ
വാതായനത്തിലൂടെ നോക്കരുതേ..
അരുതേ... അരുതേ..നോക്കരുതേ..