വൃശ്ചികക്കാറ്റേ വികൃതിക്കാറ്റേ
വഴിമാറി വീശല്ലേ നീ
വഴിമാറി വീശല്ലേ
വഴിമാറി വീശിയാല്‍ പുഴയാകെ മാറും
വഴിതെറ്റിപോകുമീ കൊച്ചുവള്ളം
എന്നെക്കാണാന്‍ അക്കരെ നില്‍ക്കും
കണ്ടാല്‍ നല്ലൊരു പെണ്ണ്
ചുണ്ടത്തെ ചിരികണ്ടാല്‍ പൂചൂടും മുടി കണ്ടാല്‍
കരളില്‍ കുടമുല്ല പൂ വിരിയും
(വൃശ്ചികക്കാറ്റേ..)
ഓളങ്ങള്‍ മുറിച്ചും കൊണ്ടോടി വരും
ഓടത്തിനെന്തോരുന്മാദം
തുഴ കൊണ്ടു തെരുതെരെ തുഴയുമ്പോളറിയാതേ
പുഴയുടെ മാറത്ത് രോമാഞ്ചം
(വൃശ്ചികക്കാറ്റേ..)