വൃശ്ചികക്കാർത്തികപ്പൂവിരിഞ്ഞു
വീടായ വീടെല്ലാം പൊന്നണിഞ്ഞു
ആ ദീപഗംഗയിലാറാടി നിന്നപ്പോൾ
ആ ഗാനമെന്നെയും തേടി വന്നു (വൃശ്ചിക...)
അനുരാഗപുഷ്പത്തിന്നാദ്യത്തെ ഗന്ധമായ്
ആ ഗാനമെന്നിലലിഞ്ഞു ചേർന്നു
ജയദേവഗീതത്തിൻ യമുനാതടങ്ങളിൽ
വിടരുമെൻ ഭാവന പാറിച്ചെന്നു (വൃശ്ചിക...)
ആ നല്ല രാത്രി തന്നിതളുകൾ വീണു പോയ്
ആ ഗാനമന്നേയകന്നു പോയി
ഗായകൻ കാണാതെ ഗാനമറിയാതെ
പ്രാണനിലാമണം സൂക്ഷിക്കുന്നു ഞാനെൻ
പ്രാണനിലാമണം സൂക്ഷിക്കുന്നു(വൃശ്ചിക...)