ആ...
വൃന്ദാവനത്തിലെ രാധേ വ്രീളാവിവശയാം രാധേ
രാധേ രാധേ ...
വള്ളിക്കുടിലിലൊളിക്കാതെ നീയെന്റെ
സന്നിധിയില്‍ വന്നു നൃത്തമാടു..നൃത്തമാടു
കമലവിലോചന സൌരഭ്യമണിയാത്ത
കനകാംഗ മോഹിനിമാരുണ്ടോ
എന്നോടക്കുഴലിന്റെ സംഗീതമില്ലതെ
സ്പന്ദിക്കുമോ നിന്റെ ഋതുവസന്തം
വൃന്ദാവനത്തിലെ രാധേ......
മമമമ ഗഗഗഗ പപപപ
മമമമ ഗമമ ഗമമ ഗമസ മഗസ
ഗമധധ മധമധനിനി ധനി നിഗ സാ
ആ........
കരളിലെ കാളിന്ദിക്കരികിലിന്നോമലെ
സുരഭീ പുഷ്പവനമൊരുക്കീ ഞാന്‍
അഭിരാമ ലാവണ്യ കുളിര്‍നീരുറവയായി
അരികിലേക്കരികിലേക്കൊഴുകിവരു
വൃന്ദാവനത്തിലെ രാധേ.........
ā...
vṛndāvanattilĕ rādhe vrīḽāvivaśayāṁ rādhe
rādhe rādhe ...
vaḽḽikkuḍililŏḽikkādĕ nīyĕnṟĕ
sannidhiyil vannu nṛttamāḍu..nṛttamāḍu
kamalavilosana saൌrabhyamaṇiyātta
kanagāṁga mohinimāruṇḍo
ĕnnoḍakkuḻalinṟĕ saṁgīdamilladĕ
spandikkumo ninṟĕ ṛtuvasandaṁ
vṛndāvanattilĕ rādhe......
mamamama gagagaga pabapaba
mamamama gamama gamama gamasa magasa
gamadhadha madhamadhanini dhani niga sā
ā........
karaḽilĕ kāḽindikkarigilinnomalĕ
surabhī puṣpavanamŏrukkī ñān
abhirāma lāvaṇya kuḽirnīruṟavayāyi
arigilekkarigilekkŏḻugivaru
vṛndāvanattilĕ rādhe.........