വൃന്ദാവനറാണി നീ - രാധേ
വൃന്ദാവനറാണി നീ -
കണ്ണന്‍ ഒളിവില്‍ കൈമലരാല്‍
നിന്‍ മിഴി മൂടവേ മാറുമോ
(വൃന്ദാവന)
അമലേ നിന്നധരത്തില്‍ തെളിയും
തേന്‍പുഞ്ചിരി തേന്‍പുഞ്ചിരി
മുരളീസംഗീതമധു തൂകവേ മായുമോ
(വൃന്ദാവന)
നീലശിലാതലശീതളമണ്ഡപമൊന്നില്‍ മാധവന്‍
നീ മരുവുന്നൊരുനേരമടുത്തിനി വന്നാല്‍
പിന്‍തിരിഞ്ഞു നീ പിരിഞ്ഞു ബന്ധുരാംഗി പോകമോ
രാഗവിരാജിതലീലകളാടുവതിന്നതോ കൂടുമോ
(വൃന്ദാവന)