Vrndaavanam idu

വൃന്ദാവനം ഇതു
Year
Language

വൃന്ദാവനം ഇതു വൃന്ദാവനം
ചന്ദ്രശിലാ കന്യകകൾ സ്വർണ്ണ ജലക്കുട നിവർത്തും
വൃന്ദാവനം ഇതു വൃന്ദാവനം
മണ്ണിന്റെ മടിയിൽ നിന്നു പൊന്നരുവികളോടിവരും
വൃന്ദാവനം ഇതു വൃന്ദാവനം
ആ....ആ...ആ....

പ്രേമകലയിൽ ബിരുദം നേടിയ ഹൈമവതീ നിന്റെ
കാതിലീ പൂക്കൾ ചൊല്ലിയതേതു രഹസ്യം ?
ഏതു രഹസ്യം ?
ആ...ആ...ആ...
പുഷ്പദലകുമ്പിളുമായ്‌ പാൽപ്പുഴയിൽ നീരാടും
അപ്സരസ്സുകൾ പറഞ്ഞുതന്ന പ്രണയരഹസ്യം
പ്രണയരഹസ്യം
ഞാനതു കേട്ടു സഖീ ഞാനതു കേട്ടു
നാണം കൊണ്ടടിമുടി ഞാൻ പൂത്തു തളിർത്തു

ആ....ആ...ആ....
പ്രാണഹർഷം ഞൊറിഞ്ഞുടുത്തൊരു പ്രേമവതീ നിന്നെ
പാതിരാക്കുളിരിൽ മുക്കിയതേതു വികാരം ?
ഏതു വികാരം ?
ആ...ആ...ആ...
സ്വപ്നമദം ചൂടി വരും കാമുകന്റെ മെയ്പൊതിയും
വിപ്രലംഭ ശൃംഗാരത്തിൻ മധുരവികാരം
മധുരവികാരം
ഞാനതു കണ്ടു സഖീ ഞാനതു കണ്ടു
നാണം കൊണ്ടടിമുടി ഞാൻ പൂത്തു തളിർത്തു
(വൃന്ദാവനം....)

vṛndāvanaṁ idu vṛndāvanaṁ
sandraśilā kanyagakaḽ svarṇṇa jalakkuḍa nivarttuṁ
vṛndāvanaṁ idu vṛndāvanaṁ
maṇṇinṟĕ maḍiyil ninnu pŏnnaruvigaḽoḍivaruṁ
vṛndāvanaṁ idu vṛndāvanaṁ
ā....ā...ā....

premagalayil birudaṁ neḍiya haimavadī ninṟĕ
kādilī pūkkaḽ sŏlliyadedu rahasyaṁ ?
edu rahasyaṁ ?
ā...ā...ā...
puṣpadalagumbiḽumāy‌ pālppuḻayil nīrāḍuṁ
apsarassugaḽ paṟaññudanna praṇayarahasyaṁ
praṇayarahasyaṁ
ñānadu keṭṭu sakhī ñānadu keṭṭu
nāṇaṁ kŏṇḍaḍimuḍi ñān pūttu taḽirttu

ā....ā...ā....
prāṇaharṣaṁ ñŏṟiññuḍuttŏru premavadī ninnĕ
pādirākkuḽiril mukkiyadedu vigāraṁ ?
edu vigāraṁ ?
ā...ā...ā...
svapnamadaṁ sūḍi varuṁ kāmuganṟĕ mĕybŏdiyuṁ
vipralaṁbha śṛṁgārattin madhuravigāraṁ
madhuravigāraṁ
ñānadu kaṇḍu sakhī ñānadu kaṇḍu
nāṇaṁ kŏṇḍaḍimuḍi ñān pūttu taḽirttu
(vṛndāvanaṁ....)