വൃന്ദാവനം വൃന്ദാവനം
ജീവിതമൊരു മദവൃന്ദാവനം
ഇന്ദീവരാക്ഷനും രാധികമാരും
നടനം പഠിച്ച പൂങ്കാവനം
സുന്ദരവസന്ത പൂങ്കാവനം
(വൃന്ദാവനം)
അലങ്കാരവിളക്കുകളരഞ്ഞാണം ചാര്‍ത്തുമീ-
യാരാമത്തിന്‍ രോമാഞ്ചമേ
അല്ലേ? അരളിപ്പൂവല്ലേ?
അല്ലേ? കുടമുല്ലപ്പൂവല്ലേ?
അഞ്ചിതള്‍ വിടര്‍ന്ന ചെന്താമരയല്ലേ?
നീയെന്‍ പഞ്ചാമൃതമല്ലേ?
(വൃന്ദാവനം)
അറിയാത്ത രാഗങ്ങള്‍ പാടിനടക്കുന്നൊ-
രനുരാഗത്തിന്‍ ശലഭങ്ങളേ
അല്ലേ? ശ്രീരാഗമല്ലേ?
അല്ലേ? മോഹനരാഗമല്ലേ?
സപ്തസ്വരങ്ങള്‍ സംഗമസന്ധ്യയല്ലേ?
നമ്മള്‍ ഒന്നായ്‌ത്തീരുകയല്ലേ?
(വൃന്ദാവനം)