മധുവിധുരാത്രിയില്‍ മണവറയില്‍
മതിമുഖിനീ വന്നണയുമ്പോള്‍
നാണിച്ചുനില്ക്കുമോ എന്മാറില് തലചായ്ചു നില്‍ക്കുമോ?
ചന്ദനക്കട്ടിലില്‍ ചാരിയിരുന്നുഞാന്‍ ചന്ദ്രനെനോക്കി കഥപറയും..
കണ്ണെറിഞ്ഞെന്നെ അരികില്‍ വിളിക്കുമ്പോള്‍
കാണാത്ത ഭാവത്തില്‍ ഞാനിരിക്കും
(മധുവിധു...)
കൈവിരല്ത്തുമ്പാല്ഞാനിക്കിളി കൂട്ടുമ്പോള്‍
കാതില്‍ രഹസ്യം പറഞ്ഞിടുമ്പോള്‍
കാമിനിപ്പെണ്ണെന്തു ചെയ്യും മനസ്സിന്റെ
താളവും മേളവും തെറ്റും
(മധുവിധു...)
മണിയറവാതില്‍ തുറന്നൂ ഞാനപ്പോള്‍
സഖികളെത്തേടീ നടന്നുപോകും
കൂട്ടാരുമില്ലാതെ ചന്ദനക്കട്ടിലില്‍
ദേവന് മലര്‍ന്നു വീണുറങ്ങും
(മധുവിധു..)