വെളുത്തവാവിനേക്കാള് വെളുത്തനിറം
വിടര്ന്നപൂവിനേക്കാള് വിടര്ന്നമുഖം
വെളഞ്ഞൂര്ക്കാവിലെ കിളിമകളേക്കാള്‍
കിലുങ്ങുന്ന മധുരസ്വരം...അവള്‍ക്ക്
കിലുങ്ങുന്ന മധുരസ്വരം
കുളിച്ചു കുറിയിട്ടു കൂന്തലുമഴിച്ചിട്ടു
കുവലയമിഴിയവള്‍ വന്നു
എനിക്കൊരു തുളസിപ്പൂത്തുമ്പു തന്നു
അവളുടെ മുഖശ്രീ കമലത്തില്‍ കണ്ടുഞാന്‍
അനുരാഗത്തിന് സിന്ദൂരം
(വെളുത്തവാവിനെക്കാള്...)
മനസ്സില്‍ മുളയിട്ട മോഹമാം മലര്‍മൊട്ട്
മിഴികളില്‍ വിരിഞ്ഞതുകണ്ടു
അവളെന്റെയരികില് ദാഹിച്ചുനിന്നു
അവളുടെയലസമാം ലജ്ജയില്‍ കണ്ടുഞാന്‍
ഒരുമൌനത്തിന് വാഗ്ദാനം
(വെളുത്തവാവിനെക്കാള്...)