Vivaaham svarggattil

വിവാഹം സ്വര്‍ഗ്ഗത്തില്‍
Work
Year
Language

വിവാഹം... സ്വർഗ്ഗത്തിൽ നടന്നാലും...
ജീവിതം.... ഭൂമിയിൽ വിതുമ്മിനില്ക്കും...
വ്യാമോഹം മാനത്ത് പറന്നാലും..
വാസ്തവം ഭൂമിയിൽ ഒരുങ്ങിനിൽക്കും...
(വിവാഹം.........)

കല്പന കൊരുത്തൊരു മാലയിൽ നിറയെ കടലാസുപൂവുകളായിരുന്നു...
ഭാവനയെഴുതിയ മാദകചിത്രങ്ങൾ കേവലം ജലരേഖയായിരുന്നു....
കേവലം ജലരേഖയായിരുന്നു....

വിവാഹം.... സ്വർഗ്ഗത്തിൽ നടന്നാലും...
ജീവിതം.... ഭൂമിയിൽ വിതുമ്മിനില്ക്കും...
വ്യാമോഹം മാനത്ത് പറന്നാലും...
വാസ്തവം ഭൂമിയിൽ ഒരുങ്ങിനിൽക്കും...

മാനസക്ഷേത്രത്തിൽ സഹധർമ്മിണിയൊരു
മങ്ങാത്ത മണിദീപമായിരിക്കും...
മാനസക്ഷേത്രത്തിൽ സഹധർമ്മിണിയൊരു
മങ്ങാത്ത മണിദീപമായിരിക്കും...
ചിലപ്പോൾ അവൾതന്നെ ഇരവും പകലും
ചിന്തയിൽ കൊടുങ്കാറ്റായ് മുഴങ്ങിനിൽക്കും...

വിവാഹം... സ്വർഗ്ഗത്തിൽ നടന്നാലും...
ജീവിതം.... ഭൂമിയിൽ വിതുമ്മിനില്ക്കും....
വ്യാമോഹം മാനത്ത് പറന്നാലും....
വാസ്തവം ഭൂമിയിൽ ഒരുങ്ങിനിൽക്കും....

വിവാഹം... സ്വർഗ്ഗത്തിൽ നടന്നാലും...
ജീവിതം... ഭൂമിയിൽ വിതുമ്മിനില്ക്കും...

vivāhaṁ... svarggattil naḍannāluṁ...
jīvidaṁ.... bhūmiyil vidumminilkkuṁ...
vyāmohaṁ mānatt paṟannāluṁ..
vāstavaṁ bhūmiyil ŏruṅṅinilkkuṁ...
(vivāhaṁ.........)

kalbana kŏruttŏru mālayil niṟayĕ kaḍalāsubūvugaḽāyirunnu...
bhāvanayĕḻudiya mādagasitraṅṅaḽ kevalaṁ jalarekhayāyirunnu....
kevalaṁ jalarekhayāyirunnu....

vivāhaṁ.... svarggattil naḍannāluṁ...
jīvidaṁ.... bhūmiyil vidumminilkkuṁ...
vyāmohaṁ mānatt paṟannāluṁ...
vāstavaṁ bhūmiyil ŏruṅṅinilkkuṁ...

mānasakṣetrattil sahadharmmiṇiyŏru
maṅṅātta maṇidībamāyirikkuṁ...
mānasakṣetrattil sahadharmmiṇiyŏru
maṅṅātta maṇidībamāyirikkuṁ...
silappoḽ avaḽtannĕ iravuṁ pagaluṁ
sindayil kŏḍuṅgāṭrāy muḻaṅṅinilkkuṁ...

vivāhaṁ... svarggattil naḍannāluṁ...
jīvidaṁ.... bhūmiyil vidumminilkkuṁ....
vyāmohaṁ mānatt paṟannāluṁ....
vāstavaṁ bhūmiyil ŏruṅṅinilkkuṁ....

vivāhaṁ... svarggattil naḍannāluṁ...
jīvidaṁ... bhūmiyil vidumminilkkuṁ...