വിത്തും കൈക്കോട്ടും പാടും പൈങ്കിളിയേ
നീയറിഞ്ഞോ നീയറിഞ്ഞോ
ഞങ്ങള്‍ ഒന്നല്ലോ
മേടപ്പൂവുകള് ചൂടും വാടിയില്‍
സ്നേഹപ്പക്ഷികളാടും വേളയില്‍
തളിരുലയും കാടുകളില്‍
കുളിര്പൊതിയും മേടുകളില്‍
ചിറകുകള് നേടി നിന്റെ കൂടെ വന്നോട്ടെ?
നിന്റെ കൂടൊന്നു കണ്ടോട്ടെ?
കിളിയേ.. ഓഹൊ ഓഹോ ഓഹൊ...
വര്‍ണ്ണപ്പീലികള്‍ നീര്‍ത്തും മാനസം
പൊന്നിന് മാലകള്‍ ചാര്‍ത്തും ജീവിതം
കതിരണിയും മോഹവുമായ് സുഖമരുളും സ്നേഹവുമായ്
ഉയിരുകളൊന്നായ് എന്നുമെന്നുമിതുപോലെ
ഞങ്ങള്‍ വാഴും പിരിയാതെ
കിളിയേ... ഓഹൊ ഓഹൊ ഓഹൊ