ഗോപുരമുകളില്‍ വാസന്തചന്ദ്രന്‍
ഗോരോചനക്കുറി വരച്ചു സഖീ
ഗോരോചനക്കുറി വരച്ചു
അമ്പലമുറ്റത്തെ ആല്‍ത്തറ വീണ്ടും
അന്തിനിലാവില് കുളിച്ചൂ...(അമ്പല)
(ഗോപുരമുകളില്‍ വാസന്തചന്ദ്രന്‍)
പ്രദക്ഷിണവഴിയില്‍ വച്ചെന്റെ ദേവന്
പ്രത്യക്ഷനായി സഖീ
അവന് പ്രത്യക്ഷനായി സഖീ...(പ്രദക്ഷിണ)
വരമൊന്നും തന്നില്ല ഉരിയാടാന്‍ വന്നില്ല
പറയാതെയെന്തോ പറഞ്ഞു
(ഗോപുരമുകളില്‍ വാസന്തചന്ദ്രന്‍)
പൂവും പ്രസാദവും കൊടുത്തില്ല എടുത്തില്ല
നൈവേദ്യം നല്‍കിയില്ല പ്രേമ നൈവേദ്യം നല്‍കിയില്ല(പൂവും)
നിറയുമെന്‍ കണ്ണുകള്‍ ദേവവിഗ്രഹത്തില്‍
നിറമാല മാത്രം ചാര്‍ത്തി നിറമാല മാത്രം ചാര്‍ത്തി
(ഗോപുരമുകളില്‍ വാസന്തചന്ദ്രന്‍)