Visvamahaaksetrasannidhi

വിശ്വമഹാക്ഷേത്രസന്നിധി
Year
Language

വിശ്വമഹാക്ഷേത്രസന്നിധിയില്‍
വിഭാതചന്ദന തളികയുമായ്
എഴുന്നെള്ളിനില്‍ക്കും വസുന്ധരേ വസുന്ധരേ
എന്നന്തരംഗമുണര്‍ത്തി...

പ്രകാശലാളിത തുഷാരബിന്ദുവില്‍
പ്രപഞ്ചം പ്രതിഫലിച്ചൂ
കവിതകള്‍ പിറക്കുന്ന സര്‍ഗവേദനയാല്‍
ഹൃദയം പരിതപിപ്പൂ എന്റെ
ഹൃദയം പരിതപിപ്പൂ

എന്നിലുറങ്ങുന്ന ഞാനെന്ന പൊരുളിനെ
പുറമേ തേടുന്നു ഞാന്‍
മറയെല്ലാം നീങ്ങി നിന്‍ മുഖമൊരുനേരം
കാ‍ണാന്‍ കൊതിക്കുന്നു ഞാന്‍
വീണ്ടും കാണാന്‍ കൊതിക്കുന്നു ഞാന്‍

viśvamahākṣetrasannidhiyil
vibhādasandana taḽigayumāy
ĕḻunnĕḽḽinilkkuṁ vasundhare vasundhare
ĕnnandaraṁgamuṇartti...

pragāśalāḽida tuṣārabinduvil
prabañjaṁ pradiphaliccū
kavidagaḽ piṟakkunna sargavedanayāl
hṛdayaṁ paridabippū ĕnṟĕ
hṛdayaṁ paridabippū

ĕnniluṟaṅṅunna ñānĕnna pŏruḽinĕ
puṟame teḍunnu ñān
maṟayĕllāṁ nīṅṅi nin mukhamŏruneraṁ
kāṇān kŏdikkunnu ñān
vīṇḍuṁ kāṇān kŏdikkunnu ñān