പ്രിയനേ നീയെന്നെ അറിയാതിരുന്നാല്‍
എന്തിനാണിനിയെന്റെ ജന്മം
പ്രിയനേ നിന് വിരല്‍ മീട്ടിയുണരാന്‍
വെറുതെ മോഹിക്കയാണോ
ഞാനാം തന്ത്രികള്‍ പോയൊരു വീണ
(പ്രിയനേ)
ഒരു വര്‍ണ്ണ സ്വപ്നത്തില്‍ ചിറകടിച്ചുയരുമ്പോള്‍
കണ്മണി നിന്നെ ഞാനറിയുന്നു
കല്പ്പനാജാലകം തുറന്നു വെച്ചപ്പോള്‍
കണികണ്ട കാഴ്ചകള്‍ നിന് രൂപം
പൊന്‍മുളംതണ്ടില്‍ നിന് ഗാനരഹസ്യം
പാല്നിലാപ്പാലയില് നിന് വസന്തം
നിന്മിഴിയും മൊഴിയും ഞാനല്ലേ
(പ്രിയനേ)
താളിലത്തുമ്പിലെ മഞ്ഞിളംതുള്ളികള്‍
മരതകമുത്തായി പൊഴിയുമ്പോള്‍
നക്ഷത്രവാടിയില്‍ പൗര്‍ണ്ണമിക്കന്യക
താരകമുല്ലപ്പൂ കോര്‍ക്കുമ്പോള്‍
തെന്നലില്‍ നിന് മൃദുനിശ്വാസഗന്ധം
മിന്നലിൽ കൈവളച്ചന്തം
നിന്നഴകും കവിതയും ഒന്നാകുന്നു
(പ്രിയനേ)