മലര്‍കൊടി പോലെ വര്‍ണ തൊടി പോലെ
മലര്‍കൊടി പോലെ വര്‍ണ തൊടി പോലെ
മയങ്ങൂ.... നീ എന്‍ മടി മേലെ
മയങ്ങൂ.... നീ എന്‍ മടി മേലെ
മലര്‍കൊടി പോലെ വര്‍ണ തൊടി പോലെ
മയങ്ങൂ.... നീ എന്‍ മടി മേലെ
മയങ്ങൂ..... നീ എന്‍ മടി മേലെ
അമ്പിളീ നിന്നെ പുല്കി അംബരം പൂകി ഞാന്‍ മേഘമായ് (2)
നിറ സന്ധ്യയായ് ഞാന്‍ ആരോമലേ
വിടര്‍ന്നെന്നില്‍ നീ ഒരു പൊന്‍താരമായ്
ഉറങ്ങൂ കനവു കണ്ടുണരാനായ് ഉഷസണയുമ്പോള്‍
മലര്‍കൊടി പോലെ വര്‍ണ തൊടി പോലെ
മയങ്ങൂ.... നീ എന്‍ മടി മേലെ
ആരിരോ.. ആരി രാരാരോ
എന്റെ മടിയെന്നും നിന്റെ പൂമഞ്ചം
എന്‍ മനമെന്നും നിന് പൂങ്കാവനം
ഈ ജന്മത്തിലും വരും ജന്മത്തിലും
ഇനി എന്‍ ജീവന് താരാട്ടായ് ഒഴുകേണമേ
മധു കണം പോലെ മഞ്ഞിന് മണി പോലെ
മയങ്ങൂ... നീ ഈ ലത മേലെ
മയങ്ങൂ.... നീ എന്‍ മടി മേലെ
ആരിരോ.. ആരി രാരാരോ
ആരിരോ.. ആരി രാരാരോ
കാലമറിയാതെ ഞാന്‍ അമ്മയായ്
കഥയറിയാതെ നീ പ്രതിഛായയായ്
നിന് മനമെന് ധനം നിന് സുഖമെന് സുഖം
ഇനി ഈ വീണ നിന് രാഗ മണിമാളിക
മധു സ്വരം പോലെ
മണി സ്വനം പോലെ
മയങ്ങൂ... ഗാനം കുടം(?) മേലെ
മയങ്ങൂ.... നീ എന്‍ മടി മേലെ
ആരിരോ.. ആരി രാരാരോ
അമ്പിളീ നിന്നെ പുല്കി അംബരം പൂകി ഞാന്‍ മേഘമായ്
നിറ സന്ധ്യയായ് ഞാന്‍ ആരോമലേ
വിടര്‍ന്നെന്നില്‍ നീ ഒരു പൊന്‍താരമായ്
ഉറങ്ങൂ കനവു കണ്ടുണരാനായ് ഉഷസണയുമ്പോള്‍
മലര്‍കൊടി പോലെ വര്‍ണ തൊടി പോലെ
മയങ്ങൂ.... നീ എന്‍ മടി മേലെ
മയങ്ങൂ.... നീ എന്‍ മടി മേലെ
ആരിരോ.. ആരി രാരാരോ
ആരിരോ..... ആരി രാരാരോ