ചിന്തയില്‍ നീറുന്ന ജീവിതം പാരില്‍
എന്തിന്നു പേറുന്ന ജീവിതം
കാശില്ലാത്തോന് പ്രേമ ജീവിതം ചുമ്മാ
ആശിപ്പതും മൂഢകാമിതം
പ്രണയിച്ചു പോവതു കുറ്റമോ പാരില്‍
എളിയോനാണെന്നൊരു തെറ്റിനാല്‍
പണവും പ്രതാപവുമെന്തിനായ് രണ്ടു
ഹൃദയങ്ങള്‍ തങ്ങളിലൊട്ടിയാല്
ചെളിയില്ക്കിടപ്പവനാണുഞാന് എന്നെ
പ്രണയിച്ചു കഷ്ടം നീ പാവമേ
മുതലാളിമാരുടെ ലോകത്തിന് മുന്നില്‍
പരിഹാസ്യയായി നീ പാവമേ
പതികള്ക്കുമുതലാളി ഒന്നുതാന്‍ പ്രാണ
പതിയാമവളുടെ നായകന്
അഴലിലുമാനന്ദ വായ്പിലും അവന്
അവളുടെ ആനന്ദ ഗായകന്
ഞെട്ടറ്റു പോകുമോ നമ്മുടെ ചാരു
ഹൃത്തടത്തില്‍ പൂത്തമല്ലിക
രക്തവും ജീവനും നല്കിനാം കാത്തു
രക്ഷിച്ചൊരീ പ്രേമവല്ലരി പ്രേമവല്ലരി