Visaala jeevida

വിശാല ജീവിത
Work
Year
Language

വിശാല ജീവിതകേദാരത്തില്‍
വിതച്ചതു കൊയ്യുന്നു, മനുഷ്യന്‍
വിധിച്ചതു നേടുന്നു!
(വിശാല...)

കര്‍മ്മത്തിന്‍ വിത്തുകള്‍ വിതയ്ക്കുന്നു
കണ്ണീരിന്‍ ജലം കോരി നനയ്ക്കുന്നു
സ്വപ്നത്താല്‍ വേലികെട്ടി കാക്കുന്നു
പിന്നെ സ്വസ്ഥതയില്ലാതെ വിയര്‍ക്കുന്നു
സ്വസ്ഥതയില്ലാതെ വിയര്‍ക്കുന്നു
(വിശാല...)

ജന്മാന്തരങ്ങളില്‍പ്പോലുമിതിന്‍
നന്മയും പതിരും നമുക്കു കിട്ടും
മരണത്തിന്‍ മലവെള്ളം വരും വരെ
ഇവിടെ വിതയ്ക്കലും കൊയ്യലും നടക്കുന്നു
വിതയ്ക്കലും കൊയ്യലും നടക്കുന്നു...

അപരാധിവൃന്ദവും ഇവിടെത്തന്നെ
അന്യായക്കാരനും ഇവിടെത്തന്നെ
സാക്ഷാല്‍ കോടതിയും സാക്ഷിവിസ്താരവും
ശിക്ഷയും ജയിലും ഇവിടെത്തന്നെ...

viśāla jīvidagedārattil
vidaccadu kŏyyunnu, manuṣyan
vidhiccadu neḍunnu!
(viśāla...)

karmmattin vittugaḽ vidaykkunnu
kaṇṇīrin jalaṁ kori nanaykkunnu
svapnattāl veligĕṭṭi kākkunnu
pinnĕ svasthadayillādĕ viyarkkunnu
svasthadayillādĕ viyarkkunnu
(viśāla...)

janmāndaraṅṅaḽilppolumidin
nanmayuṁ padiruṁ namukku kiṭṭuṁ
maraṇattin malavĕḽḽaṁ varuṁ varĕ
iviḍĕ vidaykkaluṁ kŏyyaluṁ naḍakkunnu
vidaykkaluṁ kŏyyaluṁ naḍakkunnu...

abarādhivṛndavuṁ iviḍĕttannĕ
anyāyakkāranuṁ iviḍĕttannĕ
sākṣāl koḍadiyuṁ sākṣivistāravuṁ
śikṣayuṁ jayiluṁ iviḍĕttannĕ...