Visaada raagam

വിഷാദ രാഗം
Work
Year
Language

വിഷാദ രാഗം മീട്ടി ദൂരെ സാന്ധ്യ താരം യാത്രയായ്
വിശാലമാമൊരു രേഖ പോലെ ശാരദേന്ദു മാഞ്ഞു പോയ്
യാമിനീ ചൊല്ലു നീ ഒരിറ്റു കണ്ണീരോടെയാരോ
ആരെയോർത്തു നില്പൂ നീ
വിഷാദ രാഗം മീട്ടി ദൂരെ സാന്ധ്യ താരം യാത്രയായ്

അഗാധ നീലിമ തന്നിലെന്തേ കിനാക്കൾ മുത്തുകളായ്
ഒന്നൊന്നായ് കോർത്തെടുത്തു നിന്നെ ചാർത്താൻ
അപാരതേ അപാരതേ നിന്നിലെന്നും
എനിക്കും ഇടമേകൂ
വിഷാദ രാഗം മീട്ടി ദൂരെ സാന്ധ്യ താരം യാത്രയായ്
വിശാലമാമൊരു രേഖ പോലെ ശാരദേന്ദു മാഞ്ഞു പോയ്

വിഭാത ശോഭ കൊഴിഞ്ഞു വീണ വിദൂര വീഥികളിൽ
ഏതോ രാപ്പാടി പാടി പോരൂ പോരൂ
വിശാലതേ വിശാലതേ എന്നുമെന്നും എനിക്കു തണലെകൂ
യാമിനീ ചൊല്ലു നീ ഒരിറ്റു കണ്ണീരോടെയാരോ
ആരെയോർത്തു നില്പൂ നീ
വിഷാദ രാഗം മീട്ടി ദൂരെ സാന്ധ്യ താരം യാത്രയായ്

ആരെയാരെയാരെ വരവേൽക്കുവാൻ

viṣāda rāgaṁ mīṭṭi dūrĕ sāndhya tāraṁ yātrayāy
viśālamāmŏru rekha polĕ śāradendu māññu poy
yāminī sŏllu nī ŏriṭru kaṇṇīroḍĕyāro
ārĕyorttu nilbū nī
viṣāda rāgaṁ mīṭṭi dūrĕ sāndhya tāraṁ yātrayāy

agādha nīlima tannilĕnde kinākkaḽ muttugaḽāy
ŏnnŏnnāy korttĕḍuttu ninnĕ sārttān
abārade abārade ninnilĕnnuṁ
ĕnikkuṁ iḍamegū
viṣāda rāgaṁ mīṭṭi dūrĕ sāndhya tāraṁ yātrayāy
viśālamāmŏru rekha polĕ śāradendu māññu poy

vibhāda śobha kŏḻiññu vīṇa vidūra vīthigaḽil
edo rāppāḍi pāḍi porū porū
viśālade viśālade ĕnnumĕnnuṁ ĕnikku taṇalĕgū
yāminī sŏllu nī ŏriṭru kaṇṇīroḍĕyāro
ārĕyorttu nilbū nī
viṣāda rāgaṁ mīṭṭi dūrĕ sāndhya tāraṁ yātrayāy

ārĕyārĕyārĕ varavelkkuvān