Virinyanyaadendin

വിരിഞ്ഞതെന്തിന്
Year
Language

വിരിഞ്ഞതെന്തിനു വിരിഞ്ഞതെന്തിനു
തിരുഹൃദയപ്പൂവേ?
വിരിഞ്ഞതെന്തിനു വിരിഞ്ഞതെന്തിനു
തിരുഹൃദയപ്പൂവേ?
നിറഞ്ഞതെന്തിനു നിന്‍ മിഴിയിതളുകള്‍
നീലവര്‍ണ്ണപ്പൂവേ?
നീലവര്‍ണ്ണപ്പൂവേ ...

നിനക്കുമെന്നെപ്പോലൊരു
ദു:ഖം കലര്‍ന്ന കഥയുണ്ടോ? (നിനക്കും)
മനസ്സിലെന്നെപോലെ നിനക്കും
മൌനവേദനയുണ്ടോ?
മൌനവേദനയുണ്ടോ?
(വിരിഞ്ഞ)

മുറിഞ്ഞുവല്ലോ നിന്‍ മാറിടവും
മുള്ളാണികളാലെ! (മുറിഞ്ഞു)
വിളിച്ചു തേങ്ങിക്കരയാന്‍ പോലും
വിധിയില്ലല്ലോ പൂവേ!

വസന്തമിനിയും വള്ളിക്കുടിലില്‍
വിരുന്നു വരുകില്ലേ? (വസന്തം)
ഇനിയൊരു നാളും ഈക്കിളിവാതിലില്‍
ഇടയന്‍ വരുകില്ലേ - എന്റെ
ഇടയന്‍ വരുകില്ലേ?
വിരിഞ്ഞതെന്തിനു വിരിഞ്ഞതെന്തിനു
തിരുഹൃദയപ്പൂവേ?

viriññadĕndinu viriññadĕndinu
tiruhṛdayappūve?
viriññadĕndinu viriññadĕndinu
tiruhṛdayappūve?
niṟaññadĕndinu nin miḻiyidaḽugaḽ
nīlavarṇṇappūve?
nīlavarṇṇappūve ...

ninakkumĕnnĕppolŏru
du:khaṁ kalarnna kathayuṇḍo? (ninakkuṁ)
manassilĕnnĕbolĕ ninakkuṁ
maൌnavedanayuṇḍo?
maൌnavedanayuṇḍo?
(viriñña)

muṟiññuvallo nin māṟiḍavuṁ
muḽḽāṇigaḽālĕ! (muṟiññu)
viḽiccu teṅṅikkarayān poluṁ
vidhiyillallo pūve!

vasandaminiyuṁ vaḽḽikkuḍilil
virunnu varugille? (vasandaṁ)
iniyŏru nāḽuṁ īkkiḽivādilil
iḍayan varugille - ĕnṟĕ
iḍayan varugille?
viriññadĕndinu viriññadĕndinu
tiruhṛdayappūve?