Viṟavaalan kuruvi

വിറവാലന്‍ കുരുവി
Year
Language

വിറവാലന്‍ കുരുവീ ഞാനൊരു
കുറിമാനം തന്നെങ്കില്‍
മറ്റാരും കാണാതെ നീ മണിമാരനു നല്‍കാമോ?
(വിറവാലന്‍ കുരുവീ...)

കുഞ്ഞാറ്റ ക്കിളിയെ ഞാനൊരു കിന്നാരം ചൊന്നെങ്കില്‍
ചെവിയോടിരുചെവിയറിയാതെ അവിടെപോയ് ചൊല്ലാമോ?
(വിറവാലന്‍ കുരുവീ...)

പാടത്തെ കാറ്റെ ഞാനൊരു പട്ടുറുമാല്‍ തന്നെങ്കില്‍
തോഴന്റെ പിറകില്‍ ചെന്നാ
തോളത്തതു ചുറ്റാമോ?
(വിറവാലന്‍ കുരുവീ...)

മാടത്തി പ്രാവേ നീയാ മാരനെ കാണുമ്പോള്‍
പെരുന്നാളിനു നെയ്ചോറുണ്ണാന്‍ വിരുന്നിനു വിളിക്കാമോ?
(വിറവാലന്‍ കുരുവീ...)

viṟavālan kuruvī ñānŏru
kuṟimānaṁ tannĕṅgil
maṭrāruṁ kāṇādĕ nī maṇimāranu nalgāmo?
(viṟavālan kuruvī...)

kuññāṭra kkiḽiyĕ ñānŏru kinnāraṁ sŏnnĕṅgil
sĕviyoḍirusĕviyaṟiyādĕ aviḍĕboy sŏllāmo?
(viṟavālan kuruvī...)

pāḍattĕ kāṭrĕ ñānŏru paṭṭuṟumāl tannĕṅgil
toḻanṟĕ piṟagil sĕnnā
toḽattadu suṭrāmo?
(viṟavālan kuruvī...)

māḍatti prāve nīyā māranĕ kāṇumboḽ
pĕrunnāḽinu nĕysoṟuṇṇān virunninu viḽikkāmo?
(viṟavālan kuruvī...)