മാരിവില്ലേ നീയെനിക്കു സ്വന്തം
നിന്റെ മാതളപൂംചുണ്ടിലെന്തു ചന്തം
(മാരിവില്ലേ...)
മാൻ മയങ്ങും മിഴികളിൽ
തേൻ തുളുമ്പും ചൊടികളിൽ
പൂനിലാവോ പുഞ്ചിരിയോ
മാരിവില്ലേ നീയെനിക്കു സ്വന്തം
തൊട്ടുനില്ക്കുമ്പോൾ നെഞ്ചിലൊട്ടിനില്ക്കുമ്പോൾ
സന്ധ്യരാഗപൂങ്ക പോലും ഉമ്മവെയ്ക്കുമ്പോൾ
(തൊട്ടുനില്ക്കുമ്പോൾ....)
ഞാനറിഞ്ഞു പൂമുളംകാട്ടിൽ
നീയറിയാതൂർന്നുവീഴും രാഗനിശ്വാസം
മാരിവില്ലേ നീയെനിക്കു സ്വന്തം
നിന്റെ മാതളപൂംചുണ്ടിലെന്തു ചന്തം
മാരിവില്ലേ നീയെനിക്കു സ്വന്തം
മൊട്ടുലയ്ക്കുമ്പോൾ മെല്ലെ തൊട്ടുണർത്തുമ്പോൾ
നീരിൽ മുങ്ങും വെണ്മരാളം വീണുറങ്ങുമ്പോൾ
(മൊട്ടുലയ്ക്കുമ്പോൾ.....)
പൊയ്മറഞ്ഞു വാരിളം ചുണ്ടിൽ
തേന്മൊഴിയായ് വാർന്നുവീഴും ശ്യാമസംഗീതം
(മാരിവില്ലേ....)