Vinnin vellippookkal

വിണ്ണിൻ വെള്ളിപ്പൂക്കൾ
Work
Year
Language

വിണ്ണിന്‍ വെള്ളിപ്പൂക്കള്‍
മണ്ണില്‍ പൂക്കും രാത്രി
കിന്നരതന്ത്രികളാല്‍
പാരിന്‍ പാവനരക്ഷകനായ്
പാടുക പാടുക നാം...(വിണ്ണിന്‍...)
ഹാപ്പി കൃസ്തുമസ് ടു യൂ
മെറി കൃസ്തുമസ് ടു യൂ
ഹാപ്പി കൃസ്തുമസ്
മെറി കൃസ്തുമസ് ടു യൂ ഓൾ
(വിണ്ണിന്‍.....)

മാനവര്‍ നായകന്‍
മൺ‌കുടില്‍ പൂകുന്നു
മാനവും ഭൂമിയും
ഒന്നായ് മാറുന്നു
നന്മ നിറഞ്ഞല്ലോ
നിറഞ്ഞല്ലോ...നിറഞ്ഞല്ലോ
പുണ്യമുണർന്നല്ലോ
ഉണര്‍ന്നല്ലോ...ഉണര്‍ന്നല്ലോ
ഉണ്ണിയേശുവിന്‍ നാമം വാഴ്ത്തുക
വീണ്ടും നാം....
ഹാപ്പി കൃസ്തുമസ്
മെറി കൃസ്തുമസ് ടു യൂ ഓൾ
(വിണ്ണിന്‍.....)

ജീവനും സത്യവും
അവനാണെന്നെന്നും
നീതിയും രാജ്യവും
അവനില്‍ നിന്നെന്നും
മഹിമ പുലര്‍ന്നല്ലോ
പുലര്‍ന്നല്ലോ....പുലര്‍ന്നല്ലോ
വീഥി തെളിഞ്ഞല്ലോ
തെളിഞ്ഞല്ലോ....തെളിഞ്ഞല്ലോ
ദിവ്യനാളിന്‍ ദൌത്യം കൊള്ളുക
വീണ്ടും നാം....
ഹാപ്പി കൃസ്തുമസ്
മെറി കൃസ്തുമസ് ടു യൂ ഓൾ
(വിണ്ണിന്‍.....)

viṇṇin vĕḽḽippūkkaḽ
maṇṇil pūkkuṁ rātri
kinnaradandrigaḽāl
pārin pāvanarakṣaganāy
pāḍuga pāḍuga nāṁ...(viṇṇin...)
hāppi kṛstumas ṭu yū
mĕṟi kṛstumas ṭu yū
hāppi kṛstumas
mĕṟi kṛstumas ṭu yū oḽ
(viṇṇin.....)

mānavar nāyagan
maṇ‌kuḍil pūgunnu
mānavuṁ bhūmiyuṁ
ŏnnāy māṟunnu
nanma niṟaññallo
niṟaññallo...niṟaññallo
puṇyamuṇarnnallo
uṇarnnallo...uṇarnnallo
uṇṇiyeśuvin nāmaṁ vāḻttuga
vīṇḍuṁ nāṁ....
hāppi kṛstumas
mĕṟi kṛstumas ṭu yū oḽ
(viṇṇin.....)

jīvanuṁ satyavuṁ
avanāṇĕnnĕnnuṁ
nīdiyuṁ rājyavuṁ
avanil ninnĕnnuṁ
mahima pularnnallo
pularnnallo....pularnnallo
vīthi tĕḽiññallo
tĕḽiññallo....tĕḽiññallo
divyanāḽin daൌtyaṁ kŏḽḽuga
vīṇḍuṁ nāṁ....
hāppi kṛstumas
mĕṟi kṛstumas ṭu yū oḽ
(viṇṇin.....)