Vinnilum mannilum

വിണ്ണിലും മണ്ണിലും
Work
Year
Language

വിണ്ണിലും മണ്ണിലും പെരുന്നാള്‌
വീട്ടിൽ നിറയെ വിരുന്നാള്‌
എല്ലാർക്കും ബക്രീദിൻ ഉല്ലാസം
അല്ലാവിൻ നാമത്തിലാഘോഷം
ചിരിയോ ചിരി പുഞ്ചിരി പൊൻ തിരി
ചിരിയോ ചിരി കമ്പി പൂത്തിരി
ഉണ്ണികൾക്ക്‌ ഉത്സവ വേള
എങ്ങുമെങ്ങും ദീപമാല
കണ്ണുകൾക്ക്‌ ആശാജ്വാല
ഇന്നു നമുക്ക്‌ ഇടവേള
പൊന്നുണ്ണി പിറന്നിടുമ്പോൾ
എന്നുമെന്നും കാണാനായ്‌
എന്നുള്ളിൽ പൊന്നൂഞ്ഞാല
(ഉണ്ണി...)

കൂരിരുട്ടിൻ പിന്നിലതാ
പൂനിലാവിൻ പൂത്തിരി കത്തി
പാതിരാവിൻ നീലമേഘം
അമ്പിളിക്ക്‌ തൊട്ടിൽ കെട്ടി
നെഞ്ചിൽ നിന്നും ചുണ്ടിലേക്ക്‌
പൊൻ ചിരിയായ്‌ പുഞ്ചിരിയെത്തി
ആശതൻ വസന്തമെത്തി
ആനന്ദ സുഗന്ധമെത്തി
(ഉണ്ണി...)

viṇṇiluṁ maṇṇiluṁ pĕrunnāḽ‌
vīṭṭil niṟayĕ virunnāḽ‌
ĕllārkkuṁ bakrīdin ullāsaṁ
allāvin nāmattilāghoṣaṁ
siriyo siri puñjiri pŏn diri
siriyo siri kambi pūttiri
uṇṇigaḽkk‌ utsava veḽa
ĕṅṅumĕṅṅuṁ dībamāla
kaṇṇugaḽkk‌ āśājvāla
innu namukk‌ iḍaveḽa
pŏnnuṇṇi piṟanniḍumboḽ
ĕnnumĕnnuṁ kāṇānāy‌
ĕnnuḽḽil pŏnnūññāla
(uṇṇi...)

kūriruṭṭin pinniladā
pūnilāvin pūttiri katti
pādirāvin nīlameghaṁ
ambiḽikk‌ tŏṭṭil kĕṭṭi
nĕñjil ninnuṁ suṇḍilekk‌
pŏn siriyāy‌ puñjiriyĕtti
āśadan vasandamĕtti
ānanda sugandhamĕtti
(uṇṇi...)