Vinnil teliyum

വിണ്ണില്‍ തെളിയും
Year
Language

വിണ്ണില്‍ തെളിയും വര്‍ണ്ണരാജികള്‍
മണ്ണില്‍ പടരും വര്‍ണ്ണവീചികള്‍
വര്‍ണ്ണങ്ങള്‍ കൊണ്ടു നടക്കും
മേഘങ്ങള്‍ പോലെ മനുഷ്യന്‍
തുടരുന്ന യാനം എത്ര ദൂരം...
ദൂരേ മുന്നില്‍ പൊന്‍നൂലുകള്‍
പുലര്‍കാലം നോക്കി
പാടും ഉള്ളില്‍ പൊന്‍വീണകള്‍...
(വിണ്ണില്‍.....)

ആയിരം താമരപ്പൂവനങ്ങള്‍
താരണി മഞ്ജുളത്താഴ്വരകള്‍
മഞ്ഞില്‍ മുങ്ങും നേരം....തെന്നല്‍
മന്ത്രം ചൊല്ലും നേരം...നീളെയായ്
ഈ വീഥിയില്‍....
സ്വര്‍ണ്ണം പാകും വീഥിയില്‍
പാവം മര്‍ത്ത്യനു് എന്നും കണ്ണീര്‍പ്പൂവുകള്‍
പദമൂന്നാനൊരു തീരം തേടി
തലചായ്ക്കാനൊരു ഇടവും തേടി...
ദൂരേ മുന്നില്‍ പൊന്‍നൂലുകള്‍
പുലര്‍കാലം നോക്കി
പാടും ഉള്ളില്‍ പൊന്‍വീണകള്‍...

അനുഭവമേകും തീയലകള്‍
ആശയില്‍ വീശും നീരലകള്‍
ഒന്നായ് മാറും നേരം
മുള്ളും മുത്തായ്‌ മാറും നേരം
ഈ ഭംഗിയില്‍..
സ്വര്‍ഗ്ഗം താഴും ഭംഗിയില്‍
പാവം മര്‍ത്ത്യനു് എന്തു് സ്വന്തം ഭൂമിയില്‍
ചുമലില്‍ ജീവിതഭാരം പേറി
ഉഷസ്സില്‍ മറ്റൊരു ഉദയം തേടി....
(വിണ്ണില്‍.....)

viṇṇil tĕḽiyuṁ varṇṇarājigaḽ
maṇṇil paḍaruṁ varṇṇavīsigaḽ
varṇṇaṅṅaḽ kŏṇḍu naḍakkuṁ
meghaṅṅaḽ polĕ manuṣyan
tuḍarunna yānaṁ ĕtra dūraṁ...
dūre munnil pŏnnūlugaḽ
pulargālaṁ nokki
pāḍuṁ uḽḽil pŏnvīṇagaḽ...
(viṇṇil.....)

āyiraṁ tāmarappūvanaṅṅaḽ
tāraṇi mañjuḽattāḻvaragaḽ
maññil muṅṅuṁ neraṁ....tĕnnal
mandraṁ sŏlluṁ neraṁ...nīḽĕyāy
ī vīthiyil....
svarṇṇaṁ pāguṁ vīthiyil
pāvaṁ marttyanu് ĕnnuṁ kaṇṇīrppūvugaḽ
padamūnnānŏru tīraṁ teḍi
talasāykkānŏru iḍavuṁ teḍi...
dūre munnil pŏnnūlugaḽ
pulargālaṁ nokki
pāḍuṁ uḽḽil pŏnvīṇagaḽ...

anubhavameguṁ tīyalagaḽ
āśayil vīśuṁ nīralagaḽ
ŏnnāy māṟuṁ neraṁ
muḽḽuṁ muttāy‌ māṟuṁ neraṁ
ī bhaṁgiyil..
svarggaṁ tāḻuṁ bhaṁgiyil
pāvaṁ marttyanu് ĕndu് svandaṁ bhūmiyil
sumalil jīvidabhāraṁ peṟi
uṣassil maṭrŏru udayaṁ teḍi....
(viṇṇil.....)